കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:25 February 2021
തെലുങ്ക് ചിത്രം ചെക്കാണ് നടി പ്രിയ വാര്യരുടെ പുതിയ ചിത്രം. നിഥിനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഇപ്പോൾ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു സംഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. നിഥിന്റെ പുറത്തേക്ക് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ താഴെ വീഴുന്ന പ്രിയയാണ് വിഡിയോയിൽ. ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടെയാണ് പ്രിയ വീണത്. നിഥിന്റെ പുറകിൽ ഓടിവന്ന് ചാടിക്കയറാനാണ് പ്രിയ ശ്രമിച്ചത്.
എന്നാൽ വിചാരിച്ചതുപോലെ നടന്നില്ല. താരം നേരെ നിലത്തേക്ക് വീണു പോവുകയായിരുന്നു. നടി വീണതു കണ്ട് അണിയറക്കാർ ഓടി വരുന്നതും വിഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും കാര്യമാക്കാതെ എഴുന്നേറ്റുവന്ന പ്രിയ തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് നിഥിനോടും അണിയറ പ്രവർത്തകരോടും പറയുന്നതും വ്യക്തമാണ്.
ഞാൻ ശ്രമിക്കുമ്പോഴെല്ലാം തന്നെ വലിച്ചു താഴെയിടുന്ന ജീവിതത്തിന്റെ വിഷ്വൽ റെപ്രസന്റേഷൻ എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ചന്ദ്ര ശേഖർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാകുൽപ്രീത് സിങും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.