കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:25 February 2021
മുംബൈ: ഈ വർഷം ഇന്ത്യയിലെ കമ്പനികളിൽ 7.7 ശതമാനം ശമ്പള വർധനവെങ്കിലും ശരാശരി ഉണ്ടാകുമെന്ന് റിപ്പോർട്ട്. അയോൺ സംഘടിപ്പിച്ച സർവെയിലാണ് ഈ കണ്ടെത്തൽ. പ്രൊഫഷണൽ സർവീസുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര തലത്തിലുള്ള സ്ഥാപനമാണ് അയോൺ.
ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ 1200 സ്ഥാപനങ്ങളിലാണ് അയോൺ സർവെ നടത്തിയത്. 22 വ്യത്യസ്ഥ മേഖലകളിൽ പ്രവർത്തിക്കുന്നവയാണ് ഈ സ്ഥാപനങ്ങൾ. അയോണിന്റെ സർവെയിൽ പങ്കെടുത്ത കമ്പനികളിൽ 88 ശതമാനവും തങ്ങളുടെ ജീവനക്കാർക്ക് ശമ്പള വർധനവ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പ്രധാനമായും ഇ-കൊമേഴ്സ്, ഐടി, ഐടിഇഎസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളിലാണ് 2021ൽ ശമ്പള വർധനവ് പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിസന്ധി നിലനിൽക്കേയാണ് ഇന്ത്യയിലെ കമ്പനികൾ ശമ്പള വർധനവിന് താത്പര്യമെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. കൊവിഡ് ആഗോള സാമ്പത്തിക രംഗത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ബ്രിക് രാജ്യങ്ങളിൽ റഷ്യയും ചൈനയും ബ്രസീലും അടക്കമുള്ള രാജ്യങ്ങൾ ശമ്പള വർധനവിൽ ഇന്ത്യയ്ക്ക് പിന്നിലാണ്. ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ്, എൻജിനീയറിങ് സേവനങ്ങൾ അടക്കമുള്ള മേഖലകളെ കൊവിഡ് പ്രതിസന്ധി സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ മേഖലകളിലെ കമ്പനികളിൽ ശമ്പള വർധനവ് ഏറ്റവും കുറഞ്ഞ നിരക്കിലാണ്.