കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:25 February 2021
കൊച്ചി: ഒട്ടേറെ പുതുമകളും സവിശേഷതകളും നിറഞ്ഞ, ഓസ്കാര്‍ കിച്ചന്‍ഹുഡ് ചിമ്മിനി ശ്രേണി, ടിടികെ പ്രസ്റ്റീജ് വിപണിയില്‍ അവതരിപ്പിച്ചു. സമാനതകളില്ലാത്ത മോഷന്‍ സെന്‍സര്‍ സാങ്കേതിക വിദ്യയാണ് പ്രത്യേകത. വെറുതേ ഒന്നു കൈവീശിയിലാല് മാത്രം മതി, സെന്‍സിറ്റീവ് മോഷന്‍ സെന്‍സര്‍ പ്രവര്‍ത്തിക്കാന്‍. ബട്ടൺ അമര്‍ത്തേണ്ട ആവശ്യമില്ല.
അടുക്കളയിലെ പുകമാലിന്യങ്ങള്‍ വലിച്ചെടുക്കാന്‍, മണിക്കൂറില്‍ 1000 എം 3 ശേഷിയാണ് ചിമ്മിനിക്കുള്ളത്. കൃത്യമായ ഗുണനിലവാരമുള്ള വായു ലഭ്യമാക്കുകയും ചെയ്യും. ചൂട്, ദുര്‍ഗന്ധം, അടുക്കളയിലെ മറ്റ് മാലിന്യങ്ങള്‍ എന്നിവ പുറത്തേക്ക് കളയുന്നതോടൊപ്പം, ഉപദ്രവകരമായ കാര്‍ബണ്‍ മോണോക്സൈഡിന്റെ സാന്ദ്രത കുറയ്ക്കുകയും ചെയ്യും. ആധുനിക നഗരഅടുക്കളയ്ക്ക് തികച്ചും അനുയോജ്യമാണ് ടിടികെയുടെ പുതിയ ചിമ്മിനികള്‍. ചൂടിനെ തടുക്കാന്‍ ശേഷിയുള്ള ടെംപേര്‍ഡ് ഗ്ലാസ് കവചം, മനോഹരമായ സ്റ്റീല്‍ ബോഡി, ഓയില്‍ കലക്റ്റര്‍, ബാഫ്ള് ഫില്‍റ്റര്‍ എന്നിവ ശ്രദ്ധേയമാണ്.
ഡ്യുവല്‍ എല്‍ഇഡി ലൈറ്റുകളാണ് ഓസ്കാര്‍ ശ്രേണിയുടെ മറ്റൊരു പ്രത്യേകത. സ്പീഡ് കണ്ട്രോള് യൂണിറ്റിന് 3 സെറ്റിങ്ങുകളുണ്ട്. ഓരോ പാചകാവശ്യത്തിനുമുള്ള സ്പീഡ് തെരഞ്ഞെടുക്കാം. തെര്‍മല്‍ ഓട്ടോക്ലീന്‍, മെയിന്റനന്‍സ് ചെലവു കുറയ്ക്കാന്‍ സഹായകമാണ്. ഓസ്കാര്‍ 600, ഓസ്കാര്‍ 900 എന്നീ രണ്ട് ഇനങ്ങളുണ്ട്. രണ്ടിനും ആജീവനാന്ത വാറന്റിയുമുണ്ട്. വില ഓസ്കാര്‍ 600ന് 25995 രൂപ. ഓസ്കര് 900ന് 27,995 രൂപയുമാണ്.