21
April 2021 - 7:29 pm IST

Download Our Mobile App

Flash News
Archives

National

Will be dissolved

യു​ജി​സി, എ​ഐ​സി​ടി​ഇ പി​രി​ച്ചു​വി​ടും

Published:26 February 2021

# എം.​ബി. സ​ന്തോ​ഷ്

ഫാ​ർ​മ​സി കൗ​ൺ​സി​ൽ, ന​ഴ്സി​ങ് കൗ​ൺ​സി​ൽ, ഡ​ന്‍റ​ൽ കൗ​ൺ​സി​ൽ, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പി​രി​ച്ചു​വി​ടു​മെ​ന്നാ​ണ​റി​വ്. നേ​ര​ത്തേ, മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ട്ട് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ഉ​ന്ന​ത, പ്രൊ​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കാ​ത​ലാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​നു മു​ന്നോ​ടി​യാ​യി യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മി​ഷ​ൻ (യു​ജി​സി), ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ (എ​ഐ​സി​ടി​ഇ) എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​രി​ച്ചു​വി​ടും. ഫാ​ർ​മ​സി കൗ​ൺ​സി​ൽ, ന​ഴ്സി​ങ് കൗ​ൺ​സി​ൽ, ഡ​ന്‍റ​ൽ കൗ​ൺ​സി​ൽ, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും പി​രി​ച്ചു​വി​ടു​മെ​ന്നാ​ണ​റി​വ്. നേ​ര​ത്തേ, മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ പി​രി​ച്ചു​വി​ട്ട് നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ച്ചി​രു​ന്നു. 

പി​രി​ച്ചു​വി​ട​പ്പെ​ടു​ന്ന​വ​യ്ക്ക് പ​ക​രം "നാ​ഷ​ണ​ൽ ഹ​യ​ർ എ​ജ്യൂ​ക്കേ​ഷ​ൻ റ​ഗു​ലേ​റ്റ​റി കൗ​ൺ​സി​ൽ' രൂ​പീ​ക​രി​ക്കും. ഇ​തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ "നാ​ഷ​ണ​ൽ ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ റ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ൻ' വ​രും. അ​മെ​രി​ക്ക​യി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ള്ള ദേ​ശീ​യ ബോ​ർ​ഡി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള​താ​വും ഇ​ത്. ഐ​എ​സ്ആ​ർ​ഒ മു​ൻ മേ​ധാ​വി​യും എ​ൻ​ഐ​ഐ​ടി സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​റു​മാ​യ ഡോ. ​കെ. ക​സ്തൂ​രി​രം​ഗ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​അ​ഴി​ച്ചു​പ​ണി. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഉ​ട​നു​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന. കേ​ന്ദ്ര മാ​ന​വ​വി​ഭ​വ ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​മാ​ക്കി​യ പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​ത്. 

നി​ല​വി​ൽ യു​ജി​സി​യു​ടെ കീ​ഴി​ൽ നാ​ഷ​ണ​ൽ അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ (നാ​ക്), എ​ഐ​സി​ടി​ഇ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ "നാ​ഷ​ണ​ൽ ബോ​ർ​ഡ് ഒ​ഫ് അ​ക്ര​ഡി​റ്റേ​ഷ​ൻ' (എ​ൻ​ബി​എ) എ​ന്നീ അ​ക്ര​ഡി​റ്റേ​ഷ​ൻ ഏ​ജ​ൻ​സി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ സം​വി​ധാ​ന​ത്തി​ൽ ഇ​തി​നാ​യി "നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ' (നാ​ക്) നി​ല​വി​ൽ വ​രും. 

വി​വി​ധ​ങ്ങ​ളാ​യ ഈ ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കി​ട്ടി​ക്കൊ​ണ്ടി​രു​ന്ന ഫ​ണ്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി "നാ​ഷ​ണ​ൽ ഹ​യ​ർ എ​ജ്യൂ​ക്കേ​ഷ​ൻ ഗ്രാ​ന്‍റ് കൗ​ൺ​സി​ൽ' രൂ​പീ​ക​രി​ക്കും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം ഫ​ണ്ട് ഇ​വ​രി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റും. പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കാ​യി ജ​ന​റ​ൽ എ​ജ്യൂ​ക്കേ​ഷ​ൻ കൗ​ൺ​സി​ലും രൂ​പീ​ക​രി​ച്ചേ​ക്കും. സ്വ​യം​ഭ​ര​ണ സ്വ​ഭാ​വം പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​വു​ക​യും ഇ​ത്ത​രം കൗ​ൺ​സി​ലു​ക​ളും ബോ​ർ​ഡു​ക​ളും ഉ​ദ്യോ​ഗ​സ്ഥ മേ​ധാ​വി​ത്വ​ത്തി​ൽ ഭ​രി​ക്കു​ന്ന സ​ർ​ക്കാ​രു​ക​ളു​ടെ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​വു​ക​യും ചെ​യ്യു​ന്ന സം​വി​ധാ​ന​മാ​ണ് വ​രി​ക. 

ഫ​ണ്ട് കൈ​മാ​റ്റം ഉ​ൾ​പ്പെ​ടെ ഓ​ൺ​ലൈ​ൻ മു​ഖേ​ന സു​താ​ര്യ​മാ​യാ​യി​രി​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ വാ​ഗ്ദാ​നം. സ്കോ​ള​ർ​ഷി​പ്പും പ​ണം അ​നു​വ​ദി​ക്ക​ലും ഉ​ൾ​പ്പെ​ടെ സ്വ​കാ​ര്യ, സ​ർ​ക്കാ​ർ ഭേ​ദ​മി​ല്ലാ​തെ​യാ​വും. ഇ​ത് സ​ർ​ക്കാ​ർ മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​വാ​നി​ട​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 


വാർത്തകൾ

Sign up for Newsletter



top