21
April 2021 - 7:37 pm IST

Download Our Mobile App

Flash News
Archives

National

india

രണ്ടാം ദിവസവും 16,000നു മുകളിൽ, മഹാരാഷ്ട്രയിൽ 8,702

Published:26 February 2021

ഇന്നു രാവിലെ പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ രാജ്യത്തു സ്ഥിരീകരിച്ചത് 16,577 പുതിയ കേസുകൾ. ഇതിൽ 8,702 കേസുകളും മഹാരാഷ്ട്രയിൽ. തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് എണ്ണായിരത്തിലേറെ കേസുകൾ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തെ ആക്റ്റിവ് കേസുകൾ 64,260 ആയി ഉയർന്നിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ പ്രതിദിന വർധന തുടർച്ചയായി രണ്ടാം ദിവസവും പതിനാറായിരത്തിനു മുകളിൽ. ഇന്നു രാവിലെ പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ രാജ്യത്തു സ്ഥിരീകരിച്ചത് 16,577 പുതിയ കേസുകൾ. ഇതിൽ 8,702 കേസുകളും മഹാരാഷ്ട്രയിൽ. തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് എണ്ണായിരത്തിലേറെ കേസുകൾ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്തെ ആക്റ്റിവ് കേസുകൾ 64,260 ആയി ഉയർന്നിട്ടുണ്ട്.

അതേസമയം, കേരളത്തിലെ പ്രതിദിന വർധന 3,677 ആണ്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറു ശതമാനത്തിൽ താഴെ തുടരുന്നു. എന്നാൽ, മഹാരാഷ്ട്രയിലെ പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനമായി ഉയർന്നു നിൽക്കുകയാണിപ്പോൾ. രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതർ 1,10,63,491 ആയിട്ടുണ്ട്. ഇതിൽ 1,07,50,680 പേർ രോഗമുക്തരായി. ആക്റ്റിവ് കേസുകൾ 1.56 ലക്ഷത്തിനടുത്താണ്. ഇതിൽ 1.15 ലക്ഷത്തിലേറെയും മഹാരാഷ്ട്രയിലും കേരളത്തിലുമായി.

അവസാന 24 മണിക്കൂറിൽ 120 പേർ കൂടി വൈറസ് ബാധിച്ചു മരിച്ചതായി കണക്കുകളിൽ രേഖപ്പെടുത്തി. ഇതിൽ അമ്പത്താറും മഹാരാഷ്ട്രയിലാണ്. രാജ്യത്തെ മൊത്തം മരണസംഖ്യ 1,56,825ൽ എത്തിയപ്പോൾ 51,993 പേരും മരിച്ചത് മഹാരാഷ്ട്രയിൽ. ഇതിനിടെ ലക്ഷദ്വീപിലെ ആദ്യത്തെ കൊവിഡ് മരണവും അവസാന ദിവസം റിപ്പോർട്ട് ചെയ്തു. കേരളത്തിൽ പതിനാലും പഞ്ചാബിൽ പതിമൂന്നും പേർ വീതം അവസാന ദിവസം മരിച്ചിട്ടുണ്ട്. 8.31 ലക്ഷത്തിലേറെ സാംപിളുകളാണ് അവസാന ദിവസം രാജ്യത്തു പരിശോധിച്ചതെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.


വാർത്തകൾ

Sign up for Newsletter



top