കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:26 February 2021
കൊച്ചി: പതിനെട്ട് പേരുടെ മരണത്തിന് ഇടയായ തട്ടേക്കാട് ബോട്ട് ദുരന്ത കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി.എം രാജുവിന്റെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്. തട്ടേക്കാട് ബോട്ടുദുരന്തം റോഡ് അപകടങ്ങൾ പോലെ സംഭവിച്ച ഒന്നാണ്.
അതിനാൽ ബോട്ട് ഉടമ കൂടിയായ ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2007 ഫെബ്രുവരി 20 നായിരുന്നു പതിനഞ്ച് സ്കൂൾ കുട്ടികളും മൂന്ന് അധ്യാപകരും തട്ടേക്കാട് ബോട്ട് മുങ്ങി മരിച്ചത്. ബോട്ടിൽ അനുവദനീയമായതിൽ കൂടുതൽ പേരെ കയറ്റിയതായിരുന്നു അപകട കാരണമെന്നാണ് കണ്ടെത്തൽ.