കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:26 February 2021
സൂര്യ നായകനായെത്തിയ സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്ര് ഓസ്കര് അവാര്‍ഡിന് മത്സരിക്കുന്ന വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാന്‍ ചിത്രം യോഗ്യത നേടിയിരിക്കുകയാണ്. ഇത്തവണ ഓസ്കര് മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് സൂരറൈ പോട്ര്. കൊവിഡ് പശ്ചാത്തലം പരിഗണിച്ച് സിനിമകള്‍ക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളില്‍ അക്കാദമി ചില അയവുകള്‍ വരുത്തിയിരുന്നു.
ഇതാണ് സൂരറൈ പോട്രിനു മുന്നില്‍ സാധ്യത തുറന്നത്. തിയെറ്ററുകള്‍ ഏറെക്കുറെ അടഞ്ഞുകിടന്ന വര്‍ഷമാണ് കടന്നുപോയത് എന്നതിനാല്‍ ഡയറക്ട് ഒടിടി റിലീസുകള്‍ക്കും ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ മാസം 28 മുതല്‍ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയെറ്ററുകളിലോ ഡ്രൈവ് ഇന്‍ തിയെറ്ററുകളിലോ അത്തരം ചിത്രങ്ങളും ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന് നിയമാവലിയിലുണ്ട്.
മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15 ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പോട്ര്. അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തിയത്. ഉര്‍വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
#Suriya's #SooraraiPottru made to the list of feature films that are eligible for nominations for this year's #Oscars#SooraraiPottruJoinsOSCARS @Suriya_offl #SudhaKongara @gvprakash @nikethbommi @Aparnabala2 @rajsekarpandian pic.twitter.com/vCQyE1LVdR
— BARaju (@baraju_SuperHit) February 26, 2021