21
April 2021 - 8:45 pm IST

Download Our Mobile App

Flash News
Archives

Kerala

saseendran

കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതം : എ കെ ശശീന്ദ്രന്‍

Published:26 February 2021

സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്ന ബസുകളിലെ യാത്രാക്കാര്‍ക്കാര്‍ക്ക് നഗരത്തിലെ തെരക്കില്‍പ്പെടാതെ സമയം ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്.


തിരുവനന്തപുരം :കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ് കോര്‍ട്ടേഴ്‌സിന്റെയും സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം . പ്രതിഷേധവുമായി എത്തിയ ബിഎംഎസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായാണ് കെ സ്വിഫ്റ്റിന് തുടക്കമിട്ടത്. കെ സ്വിഫ്റ്റ് ഹെഡ്‌കോര്‍ട്ടേഴ്‌സും സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലും ആനയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. തൊഴിലാളി ക്ഷേമം മുന്നില്‍ കണ്ടും കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് കൊണ്ടുവരാനുമാണ് ശ്രമമെന്ന് മന്ത്രി.


സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെടുന്ന ബസുകളിലെ യാത്രാക്കാര്‍ക്കാര്‍ക്ക് നഗരത്തിലെ തെരക്കില്‍പ്പെടാതെ സമയം ലാഭിക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. വിമാനത്തിന്റെ സമയം അനുസരിച്ച് ദീര്‍ഘ ദൂര ബസുകള്‍ എയര്‍പോര്‍ട്ട് വഴി സര്‍വീസ് ക്രമീകരിക്കും. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആനയറയിലെ സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിലേക്കും തിരിച്ചും ഫീഡര്‍ ബസ് സര്‍വീസുകള്‍ ക്രമീകരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു 
 


വാർത്തകൾ

Sign up for Newsletter



top