21
April 2021 - 6:54 pm IST

Download Our Mobile App

Flash News
Archives

Updates

Assets

5000 കോ​ടി കടന്ന് കെ​എ​ഫ്‌​സി വാ​യ്പ‌ ആ​സ്തി

Published:26 February 2021

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ 3385 കോ​ടി രൂ​പ​യു​ടെ പു​തി​യ വാ​യ്പ​ക​ൾ ന​ൽ​കി. ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ച്ച് ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​ണ് ഇ​ത്. വാ​യ്പാ തി​രി​ച്ച​ട​വ് 1871 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ (കെ​എ​ഫ്‌​സി) വാ​യ്പാ ആ​സ്തി 5000 കോ​ടി രൂ​പ ക​ട​ന്നു. ഡി​സം​ബ​ർ 31ലെ ​ക​ണ​ക്കു​പ്ര​കാ​രം ആ​കെ ആ​സ്തി 5022 കോ​ടി​യാ​ണ്. മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 176 ശ​ത​മാ​നം വ​ള​ർ​ച്ച. 2016 ൽ 2,400 ​കോ​ടി രൂ​പ ആ​യി​രു​ന്നു വാ​യ്പാ ആ​സ്തി. 10.7 ശ​ത​മാ​ന​മാ​യി​രു​ന്നു നി​ർ​ജീ​വ ആ​സ്തി. 

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ 3385 കോ​ടി രൂ​പ​യു​ടെ പു​തി​യ വാ​യ്പ​ക​ൾ ന​ൽ​കി. ഇ​ന്ത്യ​യി​ലെ സം​സ്ഥാ​ന ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ വ​ച്ച് ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ള​ർ​ച്ച​യാ​ണ് ഇ​ത്. വാ​യ്പാ തി​രി​ച്ച​ട​വ് 1871 കോ​ടി രൂ​പ​യാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​ത് 968 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തു​മൂ​ലം നി​ഷ്‌​ക്രി​യ ആ​സ്തി 3.4 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. കു​റ​ഞ്ഞ കാ​പി​റ്റ​ൽ ആ​ഡി​ക്വ​സി റേ​ഷ്യോ​യും നി​ഷ്‌​ക്രി​യ ആ​സ്തി​യും കാ​ര​ണം കെ​എ​ഫ്സി​ക്കു താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന പ​ലി​ശ​ക്കി​ൽ മാ​ത്ര​മേ ധ​ന​സ​മാ​ഹ​ര​ണം സാ​ധ്യ​മാ​യി​രു​ന്നു​ള്ളൂ. ഈ ​അ​വ​സ്ഥ​യി​ൽ നി​ന്നും കെ​എ​ഫ്‌​സി​യെ ക​ര​ക​യ​റ്റാ​ൻ ക​ടു​ത്ത​പ്ര​യ​ത്‌​നം ത​ന്നെ വേ​ണ്ടി വ​ന്നു​വെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഡ​യ​റ​ക്റ്റ​ർ ബോ​ർ​ഡ് പു​ന​സം​ഘ​ടി​പ്പി​ച്ചു. വാ​യ്പാ​ന​യം അ​ടി​മു​ടി മാ​റ്റി​യെ​ഴു​തി. 14.5 ശ​ത​മാ​ന​മാ​യി​രു​ന്ന പ​ലി​ശ​നി​ര​ക്ക് 9.5 ശ​ത​മാ​ന​മാ​യും പി​ന്നീ​ട് 9 ശ​ത​മാ​ന​മാ​യും കു​റ​ച്ചു. സ​ർ​ക്കാ​ർ 200 കോ​ടി മൂ​ല​ധ​നം ന​ൽ​കി. ഇ​ത്ത​രം ഭാ​വ​നാ​പൂ​ർ​ണ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ റേ​റ്റി​ങ്ങ് എ ​എ ആ​യി ഉ​യ​രു​ക​യും ക​മ്പോ​ള​ത്തി​ൽ നി​ന്നും കു​റ​ഞ്ഞ പ​ലി​ശ​ക്ക് വാ​യ്പ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ചെ​യ്തു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ കെ​എ​ഫ്സി യു​ടെ അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്ക് വീ​ണ്ടും കു​റ​ഞ്ഞു എ​ട്ട് ശ​ത​മാ​നം മാ​ത്ര​മാ​ണ്. ഇ​ങ്ങ​നെ​യാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വാ​യ്പാ ആ​സ്തി ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ സം​രം​ഭ​ക പ​ദ്ധ​തി പ്ര​കാ​രം 1700 പേ​ർ​ക്ക് ഇ​തു​വ​രെ ഈ​ടി​ല്ലാ​തെ വാ​യ്പ ന​ൽ​കി. ബ​ജ​റ്റി​ൽ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ബ​സു​ക​ൾ സി​എ​ൻ​ജി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നും, ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും പു​തി​യ വാ​യ്പാ പ​ദ്ധ​തി​ക​ൾ കൊ​ണ്ട് വ​ന്നി​ട്ടു​ണ്ട്. ഇ​തു​കൂ​ടാ​തെ ക​രാ​റു​കാ​ർ​ക്ക് ബി​ല്ലു​ക​ൾ ഡി​സ്‌​കൗ​ണ്ട് ചെ​യ്യാ​നും, ഹോ​ട്ട​ലു​ക​ൾ​ക്കു 50 ല​ക്ഷം വ​രെ പ്ര​ത്യേ​ക വാ​യ്പ ന​ൽ​കു​ന്ന​തി​നും യാ​തൊ​രു ഈ​ടും ഇ​ല്ലാ​തെ​യു​ള്ള പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ര​മ്പ​രാ​ഗ​ത ക​യ​ർ വ്യ​വ​സാ​യ​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നാ​യി സ​ർ​ക്കാ​ർ സം​സ്ഥാ​ന​മൊ​ട്ടാ​കെ ഡീ​ഫൈ​ബ​റി​ങ് യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​രു​ന്നു. ഇ​ത്ത​രം യൂ​ണി​റ്റു​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​യും കെ​എ​ഫ്സി ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. കെ​എ​ഫ്സി ഇ​നി ടെ​ക്‌​നോ​ള​ജി​യി​ൽ ഊ​ന്നി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​യി​രി​ക്കും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top