21
April 2021 - 7:41 pm IST

Download Our Mobile App

Flash News
Archives

Market

Decrease

മൂ​ന്നാം ദി​വ​സ​വും വി​ല​യി​ടി​ഞ്ഞ് സ്വ​ർ​ണം

Published:26 February 2021

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ച​ല​ന​ത്തി​ന​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ​യി​ൽ സ്വ​ർ​ണ​ത്തി​ന് വി​ല കൂ​ടു​ന്ന​തും കു​റ​യു​ന്ന​തും. പ​ക്ഷെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ന് ഇ​ന്ന​ലെ വി​ല കൂ​ടി. വെ​ള്ളി​യാ​ഴ്ച്ച സ്വ​ർ​ണ വി​ല 0.15 ശ​ത​മാ​നം വ​ർ​ധി​ച്ച് ഔ​ൺ​സി​ന് 1,772.80 ഡോ​ള​റി​ലെ​ത്തി.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും സ്വ​ർ​ണ വി​ല കു​റ​ഞ്ഞു. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്. ഇ​തോ​ടെ പ​വ​ന് വി​ല 34,600 രൂ​പ​യാ​യി. ഗ്രാ​മി​ന് നി​ര​ക്ക് 4,325 രൂ​പ. 

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സം കൊ​ണ്ട് സ്വ​ർ​ണം പ​വ​ന് 480 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​ക്ക​ഴി​ഞ്ഞ 19നാ​ണ് സ്വ​ർ​ണം ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ൽ എ​ത്തി​യ​ത്. അ​ന്ന് സ്വ​ർ​ണ​വി​ല 34,400 രൂ​പ​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ പ​വ​ന് 36,800 രൂ​പ​യാ​യി​രു​ന്ന സ്വ​ര്‍ണ വി​ല പി​ന്നീ​ട് ഇ​ടി​യു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി​യി​ലെ മൊ​ത്തം വി​പ​ണി നി​ല​വാ​രം വി​ല​യി​രു​ത്തു​മ്പോ​ൾ പ​വ​ന് 2,200 രൂ​പ​യാ​ണ് ഇ​തു​വ​രെ കു​റ​ഞ്ഞ​ത്. ജ​നു​വ​രി 16 മു​ത​ൽ 18 വ​രെ​യു​ള്ള തി​യ​തി​ക​ളി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രു​ന്നു വി​ല. പ​വ​ന് 36,400 രൂ​പ​യാ​യാ​ണ് വി​ല കു​റ​ഞ്ഞ​ത്. ഇ​താ​ണ് ജ​നു​വ​രി​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. ജ​നു​വ​രി 5,6 തി​യ​തി​ക​ളി​ലാ​ണ് സ്വ​ര്‍ണ വി​ല ജ​നു​വ​രി​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കി​ലെ​ത്തി​യ​ത്. ഒ​രു പ​വ​ൻ സ്വ​ര്‍ണ​ത്തി​ന് 38,400 രൂ​പ​യാ​യി​രു​ന്നു വി​ല. ഡോ​ള​ര്‍ ക​രു​ത്താ​ര്‍ജി​ച്ച​തും നി​ക്ഷേ​പ​ക​ര്‍ സ്വ​ര്‍ണം വി​റ്റ് ലാ​ഭം എ​ടു​ക്കു​ന്ന​തു​മാ​ണ് പി​ന്നീ​ട് വി​ല ഇ​ടി​വി​ലേ​ക്ക് ന​യി​ച്ച പ്ര​ധാ​ന ഘ​ട​ക​ങ്ങ​ൾ.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലെ ച​ല​ന​ത്തി​ന​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ​യി​ൽ സ്വ​ർ​ണ​ത്തി​ന് വി​ല കൂ​ടു​ന്ന​തും കു​റ​യു​ന്ന​തും. പ​ക്ഷെ രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​ന് ഇ​ന്ന​ലെ വി​ല കൂ​ടി. വെ​ള്ളി​യാ​ഴ്ച്ച സ്വ​ർ​ണ വി​ല 0.15 ശ​ത​മാ​നം വ​ർ​ധി​ച്ച് ഔ​ൺ​സി​ന് 1,772.80 ഡോ​ള​റി​ലെ​ത്തി. എ​ന്നാ​ൽ ഇ​തേ​സ​മ​യം, ക​ഴി​ഞ്ഞ 30 ദി​വ​സം കൊ​ണ്ട് സ്വ​ർ​ണ​ത്തി​ന്‍റെ വി​ല 4.20 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞ​ത്. ഇ​ക്കാ​ല​യ​ള​വി​ൽ സ്വ​ർ​ണം ഔ​ൺ​സി​ന് 77.80 ഡോ​ള​ർ കു​റ​ഞ്ഞു. ദേ​ശീ​യ വി​പ​ണി​യി​ൽ സ്വ​ർ​ണ​ത്തി​നൊ​പ്പം വെ​ള്ളി​യ്ക്കും വി​ല താ​ഴ്ന്നി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top