21
April 2021 - 4:00 pm IST

Download Our Mobile App

Flash News
Archives

Updates

Details

ഇ​നി ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍ഡു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഓ​ര്‍ത്തു വ​യ്‍ക്കണം

Published:26 February 2021

ഓ​ൺ​ലൈ​നി​ൽ ഷോ​പ്പി​ങ് സ​മ​യ​ത്തും സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ പു​തു​ക്കു​മ്പോ​ഴും ഒ​ക്കെ കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ ഓ​ര്‍ത്തി​രി​ക്കു​ക​യോ, കാ​ർ​ഡ് കൈ​വ​ശം വ​യ്ക്കു​ക​യോ വേ​ണ​മെ​ന്ന് പു​തി​യ സ​ര്‍ക്കു​ല​ര്‍ സൂ​ചി​പ്പി​ക്കു​ന്നു. കാ​ര്‍ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ര്‍ ഡെ​ബി​റ്റ് കാ​ര്‍ഡി​ന്‍റെ ഉ​ൾ​പ്പെ​ടെ 16 അ​ക്ക​ങ്ങ​ൾ ഓ​ര്‍ത്തി​രി​ക്കേ​ണ്ട​താ​യി വ​രും.

ന്യൂ​ഡ​ൽ​ഹി: ഇ​ട​പാ​ടു​കാ​രു​ടെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍ഡ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ൽ നി​ന്ന് ഓ​ൺ​ലൈ​ൻ വ്യാ​പാ​രി​ക​ളെ​യും ഇ-​കൊ​മേ​ഴ്സ് വെ​ബ്സൈ​റ്റു​ക​ളെ​യും ഉ​ൾ​പ്പെ​ടെ ത​ട​ഞ്ഞു കൊ​ണ്ട് മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ് ആ​ര്‍ബി​ഐ. ജൂ​ലൈ മു​ത​ൽ പു​തി​യ നി​ര്‍ദേ​ശ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നേ​ക്കും.

കാ​ർ​ഡു​ട​മ​ക​ൾ പി​ൻ ന​മ്പ​റി​ന് പു​റ​മെ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ര്‍ഡ് ന​മ്പ​റു​ക​ൾ ഓ​ര്‍ത്തി​രി​ക്കേ​ണ്ട​താ​യും വ​ന്നേ​ക്കാം. ഓ​ൺ​ലൈ​നി​ൽ ഷോ​പ്പി​ങ് സ​മ​യ​ത്തും സ​ബ്‌​സ്‌​ക്രി​പ്‌​ഷ​ൻ പു​തു​ക്കു​മ്പോ​ഴും ഒ​ക്കെ കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ ഓ​ര്‍ത്തി​രി​ക്കു​ക​യോ, കാ​ർ​ഡ് കൈ​വ​ശം വ​യ്ക്കു​ക​യോ വേ​ണ​മെ​ന്ന് പു​തി​യ സ​ര്‍ക്കു​ല​ര്‍ സൂ​ചി​പ്പി​ക്കു​ന്നു. കാ​ര്‍ഡ് കൈ​വ​ശ​മി​ല്ലാ​ത്ത​വ​ര്‍ ഡെ​ബി​റ്റ് കാ​ര്‍ഡി​ന്‍റെ ഉ​ൾ​പ്പെ​ടെ 16 അ​ക്ക​ങ്ങ​ൾ ഓ​ര്‍ത്തി​രി​ക്കേ​ണ്ട​താ​യി വ​രും. ഒ​ന്നി​ല​ധി​കം കാ​ര്‍ഡു​ക​ൾ കൈ​വ​ശ​മു​ണ്ടെ​ങ്കി​ലും വേ​റെ വ​ഴി​യി​ല്ലെ​ന്ന് ചു​രു​ക്കം. ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ന് സി​വി‌​വി കോ​ഡ് ന​ൽ​കേ​ണ്ട​തി​നു​പ​ക​രം, ഒ​രു ഓ​ൺ​ലൈ​ൻ പേ​യ്‌​മെ​ന്‍റ് ന​ട​ത്തു​ന്ന ഓ​രോ ത​വ​ണ​യും കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കേ​ണ്ടി വ​രും, പേ​ര്, കാ​ർ​ഡ് ന​മ്പ​ർ, എ​ക്സ​പ​യ​റി തി​യ​തി എ​ന്നി​വ ന​ൽ​ക​ണ​മെ​ന്നാ​ണ് സൂ​ച​ന. 

പു​തി​യ ആ​ര്‍ബി​ഐ നി​ര്‍ദേ​ശം അ​നു​സ​രി​ച്ച് ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട്, ഗൂ​ഗി​ൾ പേ, ​പേ​ടി​എം, നെ​റ്റ്ഫ്ലി​ക്സ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ൾ ഓ​ൺ​ലൈ​നി​ലൂ​ടെ ശേ​ഖ​രി​ക്കാ​ൻ ആ​കി​ല്ല. 2021 ജൂ​ലൈ മു​ത​ൽ ആ​ണ് ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക. അ​തേ​സ​മ​യം നാ​സ്കോം ഉ​ൾ​പ്പെ​ടെ ഇ​തി​നെ​തി​രെ ആ​ശ​ങ്ക​ക​ൾ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​തെ, വ്യാ​പാ​രി​ക​ൾ​ക്ക് ഉ​പ​ഭോ​ക്തൃ പ​രാ​തി​ക​ൾ, ത​ർ​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ പ​രി​ഹ​രി​ക്കാ​ൻ ആ​കി​ല്ലെ​ന്നും, റീ​ഫ​ണ്ട് ന​ൽ​കാ​ൻ ആ​കി​ല്ലെ​ന്നു​മൊ​ക്കെ​യാ​ണ് വാ​ദം.


വാർത്തകൾ

Sign up for Newsletter



top