21
April 2021 - 4:05 pm IST

Download Our Mobile App

Flash News
Archives

Mollywood

mm

ഐഎം വിജയൻ നായകനായ ചിത്രം ഓസ്കർ മത്സരത്തിന്

Published:27 February 2021

ചിത്രത്തിലെ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ എം വിജയനാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. മെയിൻ ഫിലിം കാറ്റഗറിയില്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറില്‍ മത്സരിക്കുന്നത്.

വിജേഷ് മണി സംവിധാനം ചെയ്‍ത ഇന്ത്യൻ ചിത്രമായ മ് (ദ സൌണ്ട് ഓഫ് പെയ്‍ൻ) ഓസ്‍കര്‍ മത്സരത്തിന്. ചിത്രത്തിലെ നായകകഥാപാത്രമായ ആദിവാസ യുവാവായി അഭിനയിച്ചിരിക്കുന്നത് ഐ എം വിജയനാണ്. പ്രകാശ് വാടിക്കലാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. മെയിൻ ഫിലിം കാറ്റഗറിയില്‍ മികച്ച ചിത്രം എന്ന വിഭാഗത്തിലാണ് ഓസ്‍കറില്‍ മത്സരിക്കുന്നത്.

തേൻ ശേഖരണം ഉപജീവന മാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍പെട്ട ഒരു ആദിവാസി കുടുംബനാഥൻ പാരിസ്ഥിതിക പ്രശ്‍നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നതാണ് സിനിമയുടെ പ്രമേയം. വനത്തില്‍ നിന്ന് തേൻ കിട്ടുന്നത് കുറയുന്നു. ഒടുവില്‍ പ്രതിസന്ധികളോട് അദ്ദേഹം പോരാടുകയുമാണ്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‍നങ്ങളാണ് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നത്. അയ്യപ്പനും കോശിയിലൂടെ ശ്രദ്ധേയയായ നഞ്ചമ്മ ചിത്രത്തിന് വേണ്ടി വരികള്‍ എഴുതുകയും പാടുകയും ചെയ്‍തിട്ടുണ്ട്. സോഹൻ റോയ് ആണ് ചിത്രത്തിന്‍റെ നിര്‍മാതാവ്.


വാർത്തകൾ

Sign up for Newsletter



top