21
April 2021 - 4:05 pm IST

Download Our Mobile App

Flash News
Archives

Special

cow

റോഡിന് നടുവിൽ ക്യാറ്റ് വാക്ക് ചെയ്യുന്ന പശു; വൈറലായി വിഡിയോ

Published:27 February 2021

ചില വിഡിയോ കാണുമ്പോൾ  നമ്മുക്ക് ചിരിയടക്കിപ്പിടിക്കാ൯ കഴിയാറില്ല. എന്നാൽ, ഈയടുത്തായി സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ഒരു പശുവിന്‍റെ വീഡിയോ അത്തരത്തിലൊന്നാണ്.

മൃഗങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത് ഇപ്പോൾ വളരെ സ്വാഭാവികമാണ്. ചില വിഡിയോ കാണുമ്പോൾ  നമ്മുക്ക് ചിരിയടക്കിപ്പിടിക്കാ൯ കഴിയാറില്ല. എന്നാൽ, ഈയടുത്തായി സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്ന ഒരു പശുവിന്‍റെ വീഡിയോ അത്തരത്തിലൊന്നാണ്. മോഡലുകൾ റാംപിൽ നടക്കുന്നതു പോലെ ഒരു പശു ക്യാറ്റ് വാക്ക് ചെയ്യുന്ന ദൃശ്യമാണ് ഈ വീഡിയോയിൽ കാണിക്കുന്നത്.

വെള്ള-ബ്രൗണ്‍ ഇടകലർന്ന നിറത്തിലുള്ള പശു റോഡിനു നടുവിലൂടെയാണ് ക്യാറ്റ് വാക്ക് ചെയ്തു പോകുന്നത്. ചിത്രത്തിന്‍റെ ബാക്ക്ഗ്രൗണ്ടിൽ മനോഹരമായ കാഴ്ചകളും ഉണ്ട്. മോഡൽ പശുവിന് പിന്നിലായി മറ്റു പശുക്കളും നടന്നു വരുന്നതായി കാണാം.

യഥാർത്ഥത്തിൽ 2018 നു മുമ്പായി ഷൂട്ട് ചെയ്യപ്പെട്ട ഈ വീഡിയോ ട്വിറ്റർ ഉപയോക്താക്കൾ വീണ്ടും കുത്തി പൊക്കി വൈറലാക്കുകയായിരുന്നു. ഇതുവരെ എട്ട് മില്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top