21
April 2021 - 4:26 pm IST

Download Our Mobile App

Flash News
Archives

Mollywood

priest

ശരിക്കും ഈ ഫാദർ ബനഡിക്‌ട് ആരാണ്; ദ് പ്രീസ്റ്റ് രണ്ടാം ടീസർ

Published:27 February 2021

ഒരേ കുടുംബത്തില്‍ തന്നെ തുടര്‍ച്ചയായി നടക്കുന്ന മൂന്ന് ആത്മഹത്യകളിലെ ദുരൂഹതയെക്കുറിച്ച് മമ്മൂട്ടിയുടെ ഫാദര്‍ ബനഡിക്ട് എന്ന കഥാപാത്രത്തിന്‍റെ സംഭാഷണവും കൊലപാതകത്തെ മുന്‍നിര്‍ത്തിയ അന്വേഷണവുമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ചെത്തുന്ന ദ് പ്രീസ്റ്റിന്‍റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ഒരേ കുടുംബത്തില്‍ തന്നെ തുടര്‍ച്ചയായി നടക്കുന്ന മൂന്ന് ആത്മഹത്യകളിലെ ദുരൂഹതയെക്കുറിച്ച് മമ്മൂട്ടിയുടെ ഫാദര്‍ ബനഡിക്ട് എന്ന കഥാപാത്രത്തിന്‍റെ സംഭാഷണവും കൊലപാതകത്തെ മുന്‍നിര്‍ത്തിയ അന്വേഷണവുമാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നവാഗതനായ ജോഫിന്‍.ടി.ചാക്കോയാണ് കഥയും സംവിധാനവും. ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണന്‍, വി.എന്‍ ബാബു എന്നിവരും നിര്‍മ്മാതാക്കളാണ്. മാര്‍ച്ച് നാലിനാണ് നിലവില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും ദ് പ്രീസ്റ്റിലുണ്ട്. 


വാർത്തകൾ

Sign up for Newsletter



top