കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:27 February 2021
ന്യൂഡൽഹി: ഉയരുന്ന ഇന്ധന വിലയ്ക്കും പാചക വാതക വിലയ്ക്കും ഒക്കെ പിന്നാലെ അവശ്യ സാധനമായ പാലിനും വില കൂടുന്നു. രാജ്യത്ത് ചിലയിടങ്ങളിൽ മാര്‍ച്ച് മുതൽ പാൽ വില ഉയരുമെന്ന റിപ്പോര്‍ട്ടുകൾ പുറത്ത്. ലിറ്ററിന് 12 രൂപയാണ് കൂടുന്നത്. മധ്യപ്രദേശിലെ രത്ലം ഉൾപ്പെടെയുള്ള ഗ്രാമങ്ങൾ വില വര്‍ധന പ്രഖ്യാപിച്ച് കഴിഞ്ഞു.
പെട്രോൾ, ഡീസൽ വില, എൽപിജി സിലിണ്ടറുകൾ, പച്ചക്കറികൾ എന്നിവയുടെ വില വർധനവിന്റെ പശ്ചാത്തലത്തിലാണ് പാൽ വിലയും വർധിപ്പിക്കുന്നത്. 25 ഗ്രാമങ്ങളിൽ നിന്നുള്ള ക്ഷീരകര്‍ഷകർ യോഗം ചേര്‍ന്നാണ് പാൽ വില ഉയര്‍ത്താൻ തീരുമാനിച്ചത്. മാർച്ച് ഒന്ന് മുതൽ പാലിന്റെ വില ലിറ്ററിന് 55 രൂപയായി ഉയർത്തിയേക്കുമെന്നാണ് സൂചന. പെട്രോൾ, ഡീസൽ വില വർധനവിനെത്തുടർന്ന് ഗതാഗത നിരക്ക് വർധിച്ചിട്ടുണ്ട്. കാലിത്തീറ്റയുടെ വില വര്‍ധന കൂടി കണക്കിലെടുക്കുമ്പോൾ പാൽ വില കൂട്ടാതെ തരമില്ലെന്നാണ് ക്ഷീരകര്‍ഷകരുടെ പക്ഷം. പാൽ വിലവർധനവ് അംഗീകരിച്ചില്ലെങ്കിൽ, വിതരണം നിർത്തി വയ്ക്കാനാണ് തീരുമാനം. കൊറോണ വൈറസ് വ്യാപനത്തിന് മുമ്പു തന്നെ പാൽ ഉത്പാദകർ വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ കച്ചവടക്കാരുമായി ധാരണയിൽ എത്താനായില്ല. കൊവിഡ് -19 പ്രതിസന്ധി കണക്കിലെടുത്ത് പാൽ വില ലിറ്ററിന് രണ്ട് രൂപ വർധിപ്പിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും വില വര്‍ധന പ്രാബല്യത്തിൽ വന്നിരുന്നില്ല. എരുമപ്പാൽ വിലയാണ് ലിറ്ററിന് 12 രൂപ വര്‍ധിക്കുന്നത് എന്നോര്‍ക്കണം. ഒന്ന് മുതൽ 1.5 ലക്ഷം രൂപ വരെ മുതൽ മുടക്കിയാണ് ഒരു എരുമയെ വാങ്ങുന്നത്. എന്നാൽ വിതരണക്കാര്‍ക്ക് ലഭിക്കുന്ന പാൽ വില ലിറ്ററിന് 43 രൂപ മാത്രമാണ്. അതുകൊണ്ടാണ് നിലവിലെ സാഹചര്യത്തിൽ പാൽ വില ലിറ്ററിന് 55 രൂപയായി ഉയർത്തുന്നതെന്ന് പാൽ ഉത്പാദകര്‍ പറയുന്നു.