21
April 2021 - 6:47 pm IST

Download Our Mobile App

Flash News
Archives

Kerala

Assembly election

സീ​റ്റ് വി​ഭ​ജ​നം: കൂ​ടി​യാ​ലോ​ച​ന​ക​ൾ ത​കൃ​തി

Published:28 February 2021

# എം.​ബി. സ​ന്തോ​ഷ്

വോ​ട്ടെ​ടു​പ്പു തീ​യ​തി വ​ന്ന​തി​നു പി​ന്നാ​ലെ, ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് കൂ​ടി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റ് ക​ക്ഷി​ക​ളി​ലൊ​ന്നും ഔ​പ​ചാ​രി​ക യോ​ഗ​ങ്ങ​ളു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​ലു​ൾ​പ്പെ​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ ത​കൃ​തി​യാ​ണ്. ബി​ജെ​പി ജാ​ഥ എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന​ത് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും അ​വി​ടെ​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം: വോ​ട്ടെ​ടു​പ്പു തീ​യ​തി വ​ന്ന​തി​നു പി​ന്നാ​ലെ, ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് കൂ​ടി​യ​തൊ​ഴി​ച്ചാ​ൽ മ​റ്റ് ക​ക്ഷി​ക​ളി​ലൊ​ന്നും ഔ​പ​ചാ​രി​ക യോ​ഗ​ങ്ങ​ളു​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​ലു​ൾ​പ്പെ​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ൾ ത​കൃ​തി​യാ​ണ്. ബി​ജെ​പി ജാ​ഥ എ​റ​ണാ​കു​ള​ത്ത് എ​ത്തു​ന്ന​ത് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന നേ​താ​ക്ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും അ​വി​ടെ​യാ​ണ്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ തു​ട​ർ​ഭ​ര​ണ​ത്തി​ന് അ​നു​കൂ​ല സ്ഥി​തി​യാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണു​ണ്ടാ​യ​ത്. യു​ഡി​എ​ഫ് ആ​ഴ​ക്ക​ട​ൽ ക​രാ​റി​ന്‍റെ പേ​രി​ൽ ഇ​ള​ക്കി​മ​റി​ക്കു​ന്ന​ത് തീ​ര​ദേ​ശ​മേ​ഖ​ല​യെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു​വെ​ന്ന് പ​രി​ശോ​ധി​ക്കാ​നും തീ​രു​മാ​നി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​വ​രെ​പ്പ​റ്റി കാ​ര്യ​മാ​യ ച​ർ​ച്ച ന​ട​ന്നി​ല്ല. നാ​ളെ മു​ത​ൽ മൂ​ന്നു വ​രെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നാ​യി ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ചേ​രു​ന്നു​ണ്ട്. അ​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ശു​പാ​ർ​ശ എ​ത്തി​യ​ശേ​ഷം നാ​ലി​ന് സെ​ക്ര​ട്ടേ​റി​യ​റ്റ് ചേ​രും. അ​ന്നാ​യി​രി​ക്കും ആ​രൊ​ക്കെ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​മു​ണ്ടാ​വു​ക. അ​തി​ന് പി​ന്നാ​ലെ അ​ഞ്ചി​ന് കൂ​ടു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ണ​മാ​വാ​നാ​ണ് സാ​ധ്യ​ത.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല എ​റ​ണാ​കു​ള​ത്ത് കോ​ട​തി​യി​ൽ ജാ​മ്യ​മെ​ടു​ക്കാ​ൻ പോ​യി​രു​ന്ന​തി​നാ​ൽ ത​ല​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ വ​ലി​യ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ന്നി​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ അ​വ​രു​ടെ ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളി​ൽ മു​ഴു​കി. മു​ല്ല​പ്പ​ള്ളി ക​ൽ​പ്പ​റ്റ​യി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ക​രു​തു​ന്ന​തി​നാ​ൽ, വ​യ​നാ​ട് ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. അ​നി​ൽ​കു​മാ​ർ രാ​ജി​വ​ച്ച് എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്ന​ത് എ​ങ്ങ​നെ ബാ​ധി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു ആ​ലോ​ച​ന. വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​യ ഈ ​ഐ​എ​ന്‍ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​വാ​നു​ള്ള സാ​ധ്യ​ത കോ​ൺ​ഗ്ര​സ് ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. നാ​ളെ മു​ത​ൽ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മൂ​ന്നി​ന് ന​ട​ക്കു​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് മു​ന്ന​ണി​യു​ടെ പ്ര​തീ​ക്ഷ.

സി​പി​എം- സി​പി​ഐ കൂ​ടി​യാ​ലോ​ച​ന ഇ​ന്ന് ന​ട​ക്കും. സി​പി​ഐ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച 27ൽ ​ഒ​ന്നോ ര​ണ്ടോ സീ​റ്റ് വി​ട്ടു​ന​ൽ​കേ​ണ്ടി​വ​രും. സ്ഥി​രം തോ​ൽ​ക്കു​ന്ന സീ​റ്റാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ന് സി​പി​ഐ​യ്ക്കും സ​മ്മ​ത​മാ​ണ്. എ​ൻ​സി​പി നാ​ലി​ൽ​നി​ന്ന് ര​ണ്ടോ മൂ​ന്നോ ആ​യി ചു​രു​ങ്ങേ​ണ്ടി​വ​രും. പാ​ലാ ന​ൽ​കി​ല്ലെ​ന്നു​റ​പ്പാ​ണ്. ജ​ന​താ​ദ​ൾ- എ​സി​നും അ​ഞ്ചി​ൽ ഒ​രു സീ​റ്റ് ന​ഷ്ട​പ്പെ​ട്ടേ​ക്കും. ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സി​ന് ഒ​ന്നോ ര​ണ്ടോ കി​ട്ടി​യാ​ൽ ഭാ​ഗ്യം. മ​റ്റ് ക​ക്ഷി​ക​ൾ​ക്ക് നി​ല​വി​ലു​ള്ള​ത് അ​തു​പോ​ലെ തു​ട​രാ​നാ​ണ് സാ​ധ്യ​ത. കേ​ര​ള കോ​ൺ​ഗ്ര​സ്(​എം), എ​ൽ​ജെ​ഡി എ​ന്നി​വ​യ്ക്കു​ള്ള ബാ​ക്കി സീ​റ്റ് സി​പി​എം സ്വ​ന്തം വി​ഹി​ത​ത്തി​ൽ​നി​ന്ന് ക​ണ്ടെ​ത്തും.

യു​ഡി​എ​ഫി​ൽ ചേ​രാ​ൻ നി​ന്ന പി.​സി. ജോ​ർ​ജ് സ്വ​ന്തം നി​ല​യ്ക്ക് പൂ​ഞ്ഞാ​റി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​പ​ക്ഷം ബി​ജെ​പി മു​ന്ന​ണി​യി​ൽ ഘ​ട​ക​ക​ക്ഷി​യാ​വു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ട​നു​ണ്ടാ​വു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top