കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:28 February 2021
പെരുന്ന: മന്നത്തു പദ്മനാഭനെ സംബന്ധിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ ഇരട്ടത്താപ്പുനയം നായര്‍ സര്‍വീസ് സൊസൈറ്റിയും അദ്ദേഹത്തിന്റെ ആരാധകരും തിരിച്ചറിയുന്നുവെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓർമിക്കണമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഉറവിടം എന്തെന്ന് എല്ലാവര്ക്കും മനസിലാക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം.
ആവശ്യമുള്ളപ്പോള്‍ മന്നത്തു പദ്മനാഭനെ നവോത്ഥാന നായകനായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാന്‍ ശ്രമിക്കുകയും, അതേസമയം തന്നെ അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ വന്ന ലേഖനവും ഗുരുവായൂരിലെ സത്യഗ്രഹസമര സ്മാരകത്തില്‍ നിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവവുമെന്ന് അദ്ദേഹം പറഞ്ഞു.
വൈക്കം സത്യഗ്രഹം, സവര്‍ണജാഥ, ഗുരുവായൂര്‍ സത്യഗ്രഹം, അവർണരുടെ ക്ഷേത്രപ്രവേശനം തുടങ്ങിയ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വഹിച്ചിട്ടുള്ള പങ്ക് ചരിത്രപ്രസിദ്ധമാണ്. ഗുരുവായൂര്‍ സത്യഗ്രഹ കമ്മിറ്റിയുടെയും പ്രചാരണ കമ്മിറ്റിയുടെയും നായകനായി തിരഞ്ഞെടുക്കപ്പെട്ടത് മന്നത്തു പദ്മനാഭനായിരുന്നു. എന്നാല്‍ ഗുരുവായൂര്‍ സത്യഗ്രഹ സമര സ്മാരകം നിർമിച്ചപ്പോള്‍ മന്നത്തു പദ്മനാഭനെ ഓർമിക്കാനോ, സ്മാരകത്തില്‍ പേരു ചേര്‍ക്കാനോ സര്‍ക്കാര്‍ തയാറാകാതിരുന്നത് ബോധപൂര്‍വമായ അവഗണനയാണെന്നും സുകുമാരൻ നായർ.