കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:28 February 2021
ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. പപ്പു എന്ന് വിളിച്ചാണ് നരോത്തം മിശ്ര രാഹുലിനെ പരിഹസിച്ചത്. മോദി തമിഴ്നാട്ടിൽ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ അസമിലും രാജ്നാഥ് സിങ് കേരളത്തിലും പ്രചാരണം നടത്തുന്നു.
എന്നാൽ പപ്പു മീൻ പിടിച്ചു നടക്കുകയാണ്. പിന്നീട് അവർ ഇവിഎം അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരുകയും ചെയ്യും-മിശ്ര പറഞ്ഞു. കേരള സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയി മീൻ പിടിച്ചിരുന്നു. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു.