21
April 2021 - 7:35 pm IST

Download Our Mobile App

Flash News
Archives

Kerala

ldf

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയ ചർച്ച നാളെ   തുടങ്ങും 

Published:28 February 2021

ഓരോ ജില്ലയിൽനിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്ഥാനനേതൃത്വം  അന്തിമ തീരുമാനം എടുക്കുക .ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർഥിനിർണയ ചർച്ചകൾക്ക് തുടക്കം കുറിച്ചു .


കോഴിക്കോട് :നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ സ്ഥാനാർഥിനിർണയ ചർച്ച തിങ്കളാഴ്ച തുടങ്ങും.ഓരോ ജില്ലയിൽനിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്ഥാനനേതൃത്വം  അന്തിമ തീരുമാനം എടുക്കുക .ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിൽ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർഥിനിർണയ ചർച്ചകൾക്ക് തുടക്കം കുറിച്ചു .

വെള്ളിയാഴ്ചയ്ക്കു മുന്‍പ് എല്‍ഡിഎഫ് യോഗം ചേര്‍ന്ന് ഔദ്യോഗികമായി സീറ്റുവിഭജനം പൂര്‍ത്തിയാക്കാനാണ് ശ്രമം. ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാര്‍ത്ഥി പാനല്‍ തയാറാക്കാനാണ് സിപിഐഎം ജില്ലാ കമ്മിറ്റികള്‍ നാളെ മുതല്‍ ബുധനാഴ്ച വരെയുള്ള ദിവസങ്ങളില്‍ ചേരുന്നത്. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്കും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്കും സീറ്റ് നല്‍കേണ്ടെന്നാണ് സിപിഐഎം തീരുമാനം. ഇതുപാലിച്ചായിരിക്കും ജില്ലകളില്‍ നിന്നുള്ള സാധ്യതാപട്ടിക തയാറാക്കുക. 
 


വാർത്തകൾ

Sign up for Newsletter



top