കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:28 February 2021
മുംബൈ: മെഗാസ്റ്റാർ അമിതാഭ് ബച്ചന് ശസ്ത്രക്രിയ വേണ്ടിവരുമെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചു. ശസ്ത്രക്രിയ വേണ്ടിവരുന്ന മെഡിക്കൽ കണ്ടീഷനിലാണ് താനെന്ന് തന്റെ വ്യക്തിഗത ബ്ലോഗിൽ ബച്ചൻ കുറിച്ചു. ആരോഗ്യ പ്രശ്നങ്ങൾ.... ശസ്ത്രക്രിയ...... എഴുതാൻ കഴിയുന്നില്ല- ബച്ചൻ ആരാധകർക്കായി എഴുതി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ശസ്ത്രക്രിയ കഴിഞ്ഞോ എന്നും വ്യക്തമല്ല. ആരാധ്യനായ താരം എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. തങ്ങളുടെ പ്രാർഥനകളും അവർ പങ്കുവയ്ക്കുന്നു.
വികാസ് ബാലിന്റെ അടുത്ത ചിത്രത്തിൽ താൻ അഭിനയിക്കുന്നുണ്ടെന്നും അതിന്റെ ഷൂട്ടിങ് ഉടൻ തുടങ്ങുമെന്നും ബച്ചൻ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഷൂജിത് സിർക്കാറിന്റെ കോമഡി- ഡ്രാമ ചിത്രം ഗുലാബോ സിതാബോയാണ് എഴുപത്തെട്ടുകാരനായ ബച്ചൻ അഭിനയിച്ചു പൂർത്തിയാക്കി പുറത്തിറങ്ങിയ അവസാന ചിത്രം. കൊവിഡ് പശ്ചാത്തലത്തിൽ ഡിജിറ്റൽ റിലീസായിരുന്നു ഇതിന്. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന മേയ്ഡേയുടെ ഷൂട്ടിങ്ങിലായിരുന്നു അടുത്തിടെ അമിതാഭ്. ജൂൺ 18ന് തീയെറ്ററുകളിൽ എത്തുന്ന ജുണ്ട്, ഏപ്രിൽ 30ന് റിലീസ് ചെയ്യുന്ന "ചെഹ്രെ' എന്നിവയാണ് അമിതാഭിന്റെ ഈ വർഷത്തെ മറ്റു ചിത്രങ്ങൾ.