കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:28 February 2021
തെന്നിന്ത്യൻ സിനിമ ലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ശോഭന. നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെ ശോഭന സിനിമയിൽ നിന്ന് ഇടവേളയെടുത്തു. അടുത്തിടെ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു. തന്റെ സിനിമ ഓർമകളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ താരം മടിക്കാറില്ല.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ വളർത്തു മൃഗങ്ങൾക്കൊപ്പമുള്ള ശോഭനയുടെ വിഡിയോ ആണ്. തന്റെ പട്ടിക്കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ കഷ്ടപ്പെടുകയാണ് താരം. ബാത്ത്ടബ്ബിൽ വെള്ളം നിറച്ചുവെച്ച് ഷാംപൂ തേച്ച് കുളിപ്പിക്കുകയാണ് ശോഭന. അതിനൊപ്പം കുറുമ്പന്മാരെ ആരാധകർക്ക് പരിചയപ്പെടുത്താനും ശോഭന മറന്നില്ല.
എന്നാൽ കുളിപ്പിക്കുന്നതിനിടയിലും കുസൃതിക്ക് കുറവില്ല. ഓടി രക്ഷപ്പെടാനും ശോഭനയുടെ മേലെ കയറാനുമെല്ലാം ഇവർ ശ്രമിക്കുന്നുണ്ട്. ക്യൂട്ട്നസ് ഓവർലോഡഡ്, അല്ലേ? എന്ന അടിക്കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനംകവരുകയാണ് വിഡിയോ.