കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:28 February 2021
പ്രഭാസ് നായകനായെത്തുന്ന സലാറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഏപ്രിൽ 14നാണ് ചിത്രം തിയെറ്ററുകളിലെത്തുക. സലാറിന്റെ പുതിയ പോസ്റ്ററിനൊപ്പം പ്രഭാസ് തന്നെയാണ് തീയതി പുറത്തുവിട്ടത്. ലോകവ്യാപകമായാണ് ചിത്രം റിലീസിന് എത്തുക. കഴിഞ്ഞവർഷമാണ് പ്രഭാസും കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലും ഒന്നിച്ചുള്ള സിനിമ പ്രഖ്യാപിച്ചത്.
കെജിഎഫ് പോലെ ആക്ഷൻ ചിത്രമായിരിക്കും സലാർ. കെജിഎഫ് ചാപ്റ്റർ 1 ന്റെ വിജയത്തിന് ശേഷം ഹിറ്റ്മേക്കർ നിർമാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യൻ ചിത്രമാണ് സലാർ. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. അതേസമയം പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം റിലീസിന് ഒരുങ്ങുകയാണ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.