ISL-2018-219
10
December 2018 - 6:24 pm IST
Flash News
Archives

Religious

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂന്നൂലം ഭവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു

Published:15 March 2018

ഓതിക്കന്‍ കുടുംബാംഗമായ മുന്നൂലം ഗുരുവായൂര്‍ സ്വദേശിയാണ്. ഏപ്രിൽ ഒന്നിനു ചുമതലയേല്‍ക്കും. ആറു മാസത്തേക്കാണ് അദ്ദേഹത്തിന്‍റെ നിയമനം.

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മുന്നൂലം ഭവന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഓതിക്കന്‍ കുടുംബാംഗമായ ഇദ്ദേഹം ഗുരുവായൂര്‍ സ്വദേശിയാണ്. അടുത്തമാസം ഒന്നിനു ചുമതലയേല്‍ക്കും. ആറ് മാസത്തേക്കാണ് അദ്ദേഹത്തിന്‍റെ നിയമനം. ഇത് രണ്ടാം തവണയാണ് മൂന്നൂലം ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്.

തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, ഭരണസമിതി അംഗങ്ങള്‍, ഭക്തജനങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.


വാർത്തകൾ

Sign up for Newsletter



top