21
April 2021 - 4:59 pm IST

Download Our Mobile App

Flash News
Archives

Special

snow-snake

മഞ്ഞിൽ പുതഞ്ഞ് കൂറ്റൻ പാമ്പ്; അമ്പരന്ന് ആളുകൾ

Published:01 March 2021

2019 -ല്‍ ഒരു കടുവയുടെ രൂപവും കുടുംബം ഇതുപോലെ മഞ്ഞിലുണ്ടാക്കിയിരുന്നു. ഒരു കടുവ യഥാർത്ഥത്തിൽ മ‍ഞ്ഞിൽ വിശ്രമിക്കുന്നത് പോലെ തന്നെ ആയിരുന്നു അന്ന് നിർമ്മിച്ച മഞ്ഞുപ്രതിമ. ഇപ്പോൾ മോണ്‍ മോസ്ലിയുടെ അമ്മവീടിന്‍റെ മുന്‍വശത്തെ പൂന്തോട്ടത്തിലായിട്ടാണ് മഞ്ഞ് കൊണ്ടുള്ള പാമ്പിന്‍റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ഞിൽ വിവിധ രൂപങ്ങളുണ്ടാക്കി പലരും നമ്മളെ വിസ്മയിപ്പിക്കാറുണ്ടല്ലേ. മഞ്ഞില്‍ ഇങ്ങനെ രൂപങ്ങളുണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. കഠിനമായ തണുപ്പിൽ മണിക്കൂറുകൾ ചെലവഴിക്കുക എന്നത് തന്നെ പ്രയാസമുള്ള കാര്യമാണ്. ഇപ്പോഴിത കൊളറാഡോയിലുള്ള ഡെൻവറിലെ ഒരു കുടുംബം മഞ്ഞില്‍ രൂപമുണ്ടാക്കി ഏവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. വലിയ തരത്തിൽ ആളുകളുടെ ശ്രദ്ധയെ ആകർഷിക്കാൻ ഈ മഞ്ഞ് കൊണ്ടുള്ള പ്രതിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്.

വലിയൊരു പാമ്പിന്‍റെ മഞ്ഞുപ്രതിമയാണ് ഈ കുടുംബം ഉണ്ടാക്കിയിരിക്കുന്നത്. മോണ്‍ മോസ്ലി എന്നയാളും അയാളുടെ അഞ്ച് സഹോദരങ്ങളും ചേര്‍ന്നാണ് ഈ പാമ്പ് പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്. പത്ത് മണിക്കൂര്‍ നീണ്ട പരിശ്രമം വേണ്ടി വന്നു ഇവര്‍ക്ക് മഞ്ഞില്‍ ഈ പാമ്പിന്‍റെ രൂപമുണ്ടാക്കാന്‍.

മോൺ മോസ്ലി ഒരു ആർട്ടിസ്റ്റ് കൂടിയാണ്. ഇത് ആദ്യമായല്ല കുടുംബം ഇങ്ങനെ രൂപമുണ്ടാക്കി ആളുകളെ അത്ഭുതപ്പെടുത്തുന്നത്. 2019 -ല്‍ ഒരു കടുവയുടെ രൂപവും കുടുംബം ഇതുപോലെ മഞ്ഞിലുണ്ടാക്കിയിരുന്നു.

ഒരു കടുവ യഥാർത്ഥത്തിൽ മ‍ഞ്ഞിൽ വിശ്രമിക്കുന്നത് പോലെ തന്നെ ആയിരുന്നു അന്ന് നിർമ്മിച്ച മഞ്ഞുപ്രതിമ. ഇപ്പോൾ മോണ്‍ മോസ്ലിയുടെ അമ്മവീടിന്‍റെ മുന്‍വശത്തെ പൂന്തോട്ടത്തിലായിട്ടാണ് മഞ്ഞ് കൊണ്ടുള്ള പാമ്പിന്‍റെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. 77 അടി (23 മീറ്റര്‍) ആണ് ഈ മഞ്ഞുപാമ്പിന്‍റെ നീളം. വളഞ്ഞു കിടക്കുന്ന ഈ പാമ്പ് അതുവഴി പോകുന്നവരുടെയെല്ലാം ശ്രദ്ധയെ ആകർഷിച്ചിരിക്കുകയാണ്.

പാമ്പിന്‍റെ ആകൃതി നിര്‍മ്മിച്ച ശേഷം അതിന് നിറം നല്‍കുന്നതിനായി സ്പ്രേ പെയിന്‍റ് ഉപയോഗിക്കുകയാണ് ചെയ്തത്. ഓറഞ്ച്, ഇളം പച്ച, നീല തുടങ്ങിയ നിറങ്ങളെല്ലാം ഷേഡ് നൽകാനായി ഉപയോ​ഗിച്ചിരിക്കുന്നതും ചിത്രത്തിലും വീഡിയോയിലും കാണാം. ഞങ്ങള്‍ ചെറുതായിരിക്കുമ്പോള്‍ അച്ഛന്‍ ഞങ്ങളെയും കൂട്ടി ഇതുപോലെ രൂപങ്ങളുണ്ടാക്കിയിരുന്നു. ഞങ്ങള്‍ ആസ്വദിച്ചിരുന്നു. അതുപോലെയുണ്ടാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. അങ്ങനെയാണ് ഈ രൂപമുണ്ടായത്- മോസ്ലി ബിബിസിയോട് പറയുന്നു.

 


വാർത്തകൾ

Sign up for Newsletter



top