കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:01 March 2021
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 വരെ നീട്ടി തമിഴ്നാട്. ഓഫീസുകളും കടകളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും. ആളുകൾക്ക് കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ട്. കണ്ടെയ്ൻമെന്റ് സോണിലുൾപ്പെടെ നിയന്ത്രണം തുടരാൻ അധികൃതർക്ക് നിർദേശമുണ്ട്.
സംസ്ഥാനത്ത് അന്താരാഷ്ട്ര യാത്രക്കാർക്കുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. അത്യാവശ്യ സർവീസുകൾ നടത്താൻ മാത്രമാണ് അനുമതിയുള്ളത്. 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങളുള്ളവർ, ഗർഭിണികൾ, പത്ത് വയസിന് താഴെ പ്രായമുള്ളവർ എന്നിവർ എല്ലാ സുരക്ഷാമുൻകരുതലും കർശനമായി പാലിക്കണമെന്നാണ് നിർദേശം.