കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:01 March 2021
ചെന്നൈ: തമിഴ്നാട് മുൻ ഡിജിപി രാജേഷ് ദാസിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയ കേസെടുത്തു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസ് എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ തമിഴ്നാട് സിബിസിഐഡി രാജേഷ് ദാസിനെതിരെ കേസെടുത്തിരുന്നു.
പരാതി നല്കാന് പോകുന്ന വഴിക്ക് ഇവരെ തടഞ്ഞ ചെങ്കല്‍പേട്ട് എസ്പി ഡി. കണ്ണനെതിരെയും കേസെടുത്തിട്ടുണ്ട്. ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് രാജേഷ് ദാസിനെ ഡിഐജി പദവിയിൽ നിന്നും മാറ്റിയിരുന്നു.
ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഡിജിപി രാജേഷ് ദാസ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടുവെന്നും കാറില്‍ വച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ പരാതി. തമിഴ്നാട് മുന്‍ ആരോഗ്യസെക്രട്ടറിയുടെ ഭര്‍ത്താവ് കൂടിയാണ് ഡിജിപി രാജേഷ് ദാസ്.