21
April 2021 - 5:19 pm IST

Download Our Mobile App

Flash News
Archives

Updates

Fino bank

ഫി​നോ പേ​യ്മെ​ന്‍റ് ബാ​ങ്ക് ഇനി ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്ക്

Published:01 March 2021

ഒ​രു ഷെ​ഡ്യൂ​ൾ​ഡ് വാ​ണി​ജ്യ ബാ​ങ്ക് എ​ന്ന നി​ല​യി​ൽ, സ​ർ​ക്കാ​ർ ബി​സി​ന​സു​ക​ൾ ക​ണ്ടെ​ത്താ​നും കൈ​കാ​ര്യം ചെ​യ്യാ​നും ഫി​നോ പേ​യ്മെ​ന്‍റ്ബാ​ങ്കി​നു പ്രാ​പ്തി​യു​ണ്ട്.

മും​ബൈ: ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പേ​യ്മെ​ന്‍റ് ബാ​ങ്ക് എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ഫി​നോ ഇ​നി ഷെ​ഡ്യൂ​ൾ​ഡ് വാ​ണി​ജ്യ ബാ​ങ്ക്. റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ ആ​ക്റ്റി​ന്‍റെ 1934ലെ ​ര​ണ്ടാം ഷെ​ഡ്യൂ​ളി​ൽ ഫി​നോ പേ​യ്മെ​ന്‍റ്സ് ബാ​ങ്കി​നെ ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് 2021 ഫെ​ബ്രു​വ​രി 22ന് ​വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​താ​യി റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു. (https://www.rbi.org.in/Scripts/NotificationUser.aspx?Id=12034&Mode=0)

ഷെ​ഡ്യൂ​ൾ​ഡ് കൊ​മേ​ഴ്സ്യ​ൽ ബാ​ങ്ക് (ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്ക്) സ്റ്റാ​റ്റ​സ് ല​ഭി​ക്കു​ന്ന​തോ​ടെ ഫി​നോ പേ​യ്മെ​ന്‍റ്സ് ബാ​ങ്കി​നു ട്ര​ഷ​റി​ക​ളി​ലെ ബാ​ങ്കി​ങ് സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കാ​നും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് എ​ൻ​എ​എ​ഫ് (ലി​ക്വി​ഡി​റ്റി ഫെ​സി​ലി​റ്റി) സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​നു​മു​ള്ള അ​നു​വാ​ദം ല​ഭി​ക്കും. ബാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​തി​നു അ​നു​സൃ​ത​മാ​യി ബാ​ങ്കി​ന്‍റെ വ്യാ​പാ​ര ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ത് സ​ഹാ​യി​ക്കും. ബാ​ങ്കി​ന്‍റെ സ​ജീ​വ​മാ​യ പ്ര​വ​ർ​ത്ത​ന സാ​ന്നി​ധ്യ​ത്തി​ന്‍റെ അ​ന​ന്ത​ര ഫ​ല​മാ​യാ​ണ് ഈ ​അം​ഗീ​കാ​രം ല​ഭി​ച്ച​തെ​ന്നു ഫി​നോ പേ​യ്മെ​ന്‍റ്സ് ബാ​ങ്ക് എം​ഡി​യും സി​ഇ​ഒ​യു​മാ​യ റി​ഷി ഗു​പ്ത പ​റ​ഞ്ഞു. ബാ​ല​ൻ​സ് ഷീ​റ്റ് മാ​നെ​ജ്മെ​ന്‍റി​ൽ ബാ​ങ്കി​നു​ള്ള ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും ബി​സി​ന​സ് രം​ഗ​ത്ത് പു​തി​യ വ​ഴി​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നും ഫി​നോ പേ​യ്മെ​ന്‍റ് ബാ​ങ്കി​ന് ഇ​ത് പ്ര​ചോ​ദ​ന​മാ​കും. വ്യ​വ​സ്ഥാ​പി​ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് വ​ള​ർ​ച്ചാ അ​വ​സ​ര​ങ്ങ​ൾ മു​ത​ലാ​ക്കാ​നും ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ നേ​ടി​യ സു​സ്ഥി​ര​മാ​യ ലാ​ഭ​ക്ഷ​മ​ത നി​ല​നി​ർ​ത്താ​നും പ​രി​ശ്ര​മി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ഒ​രു ഷെ​ഡ്യൂ​ൾ​ഡ് വാ​ണി​ജ്യ ബാ​ങ്ക് എ​ന്ന നി​ല​യി​ൽ, സ​ർ​ക്കാ​ർ ബി​സി​ന​സു​ക​ൾ ക​ണ്ടെ​ത്താ​നും കൈ​കാ​ര്യം ചെ​യ്യാ​നും ഫി​നോ പേ​യ്മെ​ന്‍റ്ബാ​ങ്കി​നു പ്രാ​പ്തി​യു​ണ്ട്. പ്ര​യോ​ക്താ​ക്ക​ൾ​ക്ക് നേ​രി​ട്ട് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട്, വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്ക് കീ​ഴി​ലു​ള്ള പെ​ൻ​ഷ​നു​ക​ൾ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ കൈ​മാ​റ്റം ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള (ഡി​ബി​ടി), അ​ധി​കാ​രം നേ​ടി​യ​ത് കൊ​ണ്ട് സാ​മ്പ​ത്തി​ക ഉ​ൾ​പ്പെ​ടു​ത്ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫി​നോ​യു​ടെ സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കാ​നാ​കും. കൂ​ടാ​തെ, സ​ർ​ക്കാ​ർ വെ​ബ്സൈ​റ്റു​ക​ളി​ൽ കൂ​ടു​ത​ൽ ദൃ​ശ്യ​പ​ര​ത ല​ഭി​ക്കു​ന്ന​ത് ബാ​ങ്കു​മാ​യു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ബ​ന്ധം ശ​ക്തി​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​വും. 

2020 മ​ധ്യ​ത്തി​ലു​ള്ള ലോ​ക്ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ ട​യ​ർ 4, 5, 6 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഡി​ബി​ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഫി​നോ പേ​യ്മെ​ന്‍റ് ബാ​ങ്കി​ന്‍റെ മൈ​ക്രോ എ​ടി​എ​മ്മും എ​ഇ​പി​എ​സ് സം​വി​ധാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​ര ശൃം​ഖ​ല​യും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. 2017ൽ ​ആ​രം​ഭി​ച്ച ഫി​നോ പേ​യ്മെ​ന്‍റ്സ് ബാ​ങ്ക് 2020 സാ​മ്പ​ത്തി​ക വ​ർ​ഷം ലാ​ഭം നേ​ടി. അ​തി​നു​ശേ​ഷം നാ​ല് തു​ട​ർ​ച്ച​യാ​യ ക്വാ​ർ​ട്ട​റു​ക​ളി​ൽ, ടെ​ക്നോ​ള​ജി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ നെ​റ്റ്‌​വ​ർ​ക്ക് മോ​ഡ​ൽ 43 ശ​ത​മാ​ന​ത്തി​ല​ധി​കം പാ​റ്റ് വ​ള​ർ​ച്ച നേ​ടാ​ൻ ബാ​ങ്കി​നെ സ​ഹാ​യി​ച്ചു. ഫി​നോ​യു​ടെ വ്യാ​പാ​ര ശൃം​ഖ​ല​യു​ടെ 70 ശ​ത​മാ​ന​വും ഗ്രാ​മീ​ണ / അ​ർ​ധ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്. നി​ല​വി​ൽ‌ ബാ​ങ്കി​ന്‍റെ വി​ത​ര​ണ ശൃം​ഖ​ല​യി​ൽ 5.5 ല​ക്ഷ​ത്തി​ല​ധി​കം സ്വ​ന്ത​മാ​യ​തോ അ​ല്ലെ​ങ്കി​ൽ പ​ങ്കാ​ളി​ത്ത വ്യ​വ​സ്ഥ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തോ ആ​യ സം​വി​ധാ​ന​ങ്ങ​ളു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top