കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:02 March 2021
തൃശൂര്‍: ചാവക്കാട് അമ്മയും ഒന്നര വയസുള്ള മകളും തൂങ്ങി മരിച്ച നിലയില്‍. ബ്ലാങ്ങാട് സ്വദേശി ജിഷ, മകള്‍ ദേവാംഗന എന്നിവരെയണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ ഷാളില്‍ കെട്ടിത്തൂക്കിയ ശേഷം ജിഷ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞയാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്.
ഭർത്താവ് പേരകം സ്വദേശി അരുൺലാൽ ഒന്നര മാസം മുൻപാണ് ഗൾഫിലേക്ക് തിരിച്ചുപോയത്. രണ്ടു വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത ദിവസം ഭർതൃ വീട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു ജിഷ. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.