21
April 2021 - 5:11 pm IST

Download Our Mobile App

Flash News
Archives

Kollywood

rrr

ആര്‍.ആര്‍.ആര്‍ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുന്നു

Published:03 March 2021

ഹോളിവുഡ്  ആക്ഷന്‍   കൊറിയോഗ്രാഫര്‍  നിക്   പോവെല്‍  ആണ്   ക്ലൈമാക്സ്  സീനുകളിലെ  ആക്ഷന്‍   ഒരുക്കുന്നത്. 

എസ്.എസ്.   രാജമൌലി    സംവിധാനം   ചെയ്യുന്ന   ബ്രഹ്മാണ്ഡ  ചിത്രം    ആര്‍.ആര്‍.ആര്‍   അവസാനഘട്ട  ചിത്രീകരണത്തിലേയ്ക്ക്    കടക്കുന്നു.  രാമൂജി    ഫിലിം  സിറ്റിയില്‍  ഇപ്പോള്‍   ചിത്രത്തിന്‍റെ    ക്ലൈമാര്‍ക്സ്   രംഗങ്ങള്‍  ആണ്   ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. രാമൂജിയില്‍   ഒരുക്കിയ   പടുകൂറ്റന്‍   സെറ്റുകളില്‍   ചിത്രത്തിലെ  നിര്‍ണ്ണായകമായ   ആക്ഷന്‍   സീക്വന്‍സുകള്‍  ആണ്   ചിത്രീകരിക്കുന്നത്. ഹോളിവുഡ്  ആക്ഷന്‍   കൊറിയോഗ്രാഫര്‍  നിക്   പോവെല്‍  ആണ്   ക്ലൈമാക്സ്  സീനുകളിലെ  ആക്ഷന്‍   ഒരുക്കുന്നത്. 

നിക്കും  രാജമൌലിയും   പങ്കെടുക്കുന്ന    ആക്ഷന്‍   രംഗങ്ങളുടെ   ദൃശ്യങ്ങള്‍   സോഷ്യല്‍ മീഡിയയിലൂടെ   ചിത്രത്തിന്‍റെ   അണിയറപ്രവര്‍ത്തകര്‍   പുറത്തു    വിട്ടിരുന്നു.  ഇന്ത്യന്‍   സിനിമ  ഇതുവരെ  കാണാത്ത  തരം   ആക്ഷന്‍   രംഗങ്ങള്‍  കൊണ്ട്  സംബന്നമായിരിക്കും  ചിത്രമെന്നാണ്   അണിയറപ്രവര്‍ത്തകരുടെ  അവകാശവാദം. ബ്രേവ്  ഹാര്‍ട്ട്, ഗ്ലാഡിയേറ്റര്‍   എന്നീ  ചിത്രങ്ങളുടെ   ആക്ഷന്‍  കൊറിയോഗ്രാഫര് ആണ് നിക് പോവെല്‍.സ്വാതന്ത്ര്യ സമര സേനാനി കോമരം ഭീമിന്‍റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സിനിമയാണ് ആര്‍ ആര്‍ ആര്‍. ആന്ധ്രാ, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ചിലര്‍ തങ്ങളുടെ ദൈവമായി വരെ ആരാധിക്കുന്നയാളാണ് ഭീം.

ജൂനിയര്‍   എന്‍.ടി.ആര്‍  ആണ്   ഭീമായി  എത്തുന്നത്. അല്ലൂരി  സീതാരാമ  രാജു  എന്ന   മറ്റൊരു   പ്രധാന  കഥാപാത്രത്തെ  അവതരിപ്പിക്കുന്നത്   രാം  ചരണ്‍  ആണ്. ബോളിവുഡ്  താരം   ആലിയ  ഭട്ട് ആണ്   നായിക  കഥാപാത്രമായ  സീതയാകുന്നത്. ഡി.വിവി. എന്റെര്‍ടെയിന്‍മെന്റ്സിന്‍റെ    ബാനറില്‍  ധനയ്യ  ആണ്  ആര്‍.ആര്‍.ആര്‍  നിര്‍മ്മിക്കുന്നത്.    


വാർത്തകൾ

Sign up for Newsletter



top