21
April 2021 - 4:16 pm IST

Download Our Mobile App

Flash News
Archives

Updates

Crisis

തി​രി​ച്ച​ടി​യി​ല്‍ ഹോ​ട്ട​ല്‍ വ്യ​വ​സാ​യ മേ​ഖ​ല

Published:04 March 2021

പാ​ച​ക​വാ​ത​ക വി​ല​യും അ​ടി​ക്ക​ടി വ​ര്‍ധി​ക്കു​ന്ന​തും ഡീ​സ​ല്‍ വി​ല കൂ​ടു​ന്ന​തും ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ വീ​ണ്ടും അ​ട​ച്ചു പൂ​ട്ട​ലി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ടു​ക്ക​ള​യെ പൊ​ള്ളി​ക്കു​ന്നു.

കൊ​ച്ചി: കൊ​വി​ഡ് ആ​ഘാ​ത​ത്തി​ല്‍ നി​ന്ന് പ​തി​യെ തി​രി​കെ ക​യ​റി​തു​ട​ങ്ങി​യ ഹോ​ട്ട​ല്‍ മേ​ഖ​ല​യെ ത​ള​ര്‍ത്തി വി​ല​കു​തി​പ്പ്. പാ​ച​ക​വാ​ത​ക വി​ല​യും അ​ടി​ക്ക​ടി വ​ര്‍ധി​ക്കു​ന്ന​തും ഡീ​സ​ല്‍ വി​ല കൂ​ടു​ന്ന​തും ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തെ വീ​ണ്ടും അ​ട​ച്ചു പൂ​ട്ട​ലി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ടു​ക്ക​ള​യെ പൊ​ള്ളി​ക്കു​ന്നു. അ​തേ​സ​മ​യം, വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ ഒ​രു നി​യ​ന്ത്ര​ണ​വും ഇ​ല്ലാ​ത്ത പോ​ലെ വി​ല കൂ​ട്ടു​ക​യാ​ണ്. 19 കി​ലോ സി​ലി​ണ്ട​റി​നു 96 രൂ​പ​യാ​ണു ക​ഴി​ഞ്ഞ ഒ​ന്നി​നു കൂ​ട്ടി​യ​ത്.
   
ചെ​റി​യ വി​ല​യ്ക്കു​ള്ള പ​ച്ച​ക്ക​റി കി​റ്റു​ക​ള്‍ വി​ല്‍ക്കു​ന്ന​ത് മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ച്ച​വ​ട​ക്കാ​ര്‍ നി​ര്‍ത്തി. പ്ര​ധാ​ന​മാ​യും പ​ച്ച​ക്ക​റി എ​ത്തു​ന്ന​ത് ക​ര്‍ണാ​ട​ക, ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​ണ്. ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ന്‍വ​ര്‍ധ​ന​യു​ണ്ടാ​യ​തോ​ടെ ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന പ​ച്ച​ക്ക​റി ലോ​ഡു​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു. ഇ​താ​ണു വി​ല​വ​ര്‍ധ​ന​യ്ക്കു കാ​ര​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഇ​ന്ധ​ന വി​ല കൂ​ടു​ന്ന​തു മൂ​ലം ഇ​തു​മൂ​ലം ലോ​റി​വാ​ട​ക​യി​ലും വ​ര്‍ധ​ന​യു​ണ്ടാ​യി. ഭൂ​രി​ഭാ​ഗം പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ല​യി​ല്‍ ഇ​ര​ട്ടി​യി​ല​ധി​കം വ​ര്‍ധ​ന​യു​ണ്ട്.
   
പാ​ച​ക​വാ​ത​ക വി​ല​ക്ക​യ​റ്റം ഹോ​ട്ട​ല്‍ വ്യ​വ​സാ​യ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ്. ക​ഴി​ഞ്ഞ​മാ​സം ആ​ദ്യം 191 രൂ​പ കൂ​ട്ടി​യി​രു​ന്നു. ഒ​ന്നാം തീ​യ​തി വീ​ണ്ടും വി​ല വാ​ണി​ജ്യ സി​ലി​ണ്ട​റി​ന്‍റെ നി​ല​വി​ലെ വി​ല 1604.50 രൂ​പ​യാ​യി. 5 കി​ലോ​ഗ്രാം ചെ​റി​യ സി​ലി​ണ്ട​റി​ന്‍റെ വി​ല 27 രൂ​പ കൂ​ട്ടി​യ​തോ​ടെ പു​തി​യ വി​ല 449.5 രൂ​പ ആ​യി. ഇ​തോ​ടൊ​പ്പം അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലും വ​ര്‍ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്.
   
വെ​ളി​ച്ചെ​ണ്ണ, ഓ​യി​ല്‍, മൈ​ദ തു​ട​ങ്ങി​യ​വ​യ്ക്കു ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ര​ട്ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​ര്‍ധ​ന​യാ​ണു​ണ്ട​ത്. ബേ​ക്ക​റി​ക​ള്‍, ചെ​റു​കി​ട പ​ല​ഹാ​ര യൂ​ണി​റ്റു​ക​ള്‍, മി​ല്ലു​ക​ള്‍ എ​ന്നി​വ​യും പ്ര​തി​സ​ന്ധി​യി​ലാ​ണ്. എ​ല്‍പി​ജി ഓ​ട്ടോ​റി​ക്ഷ​ക ഡ്രൈ​വ​ര്‍മാ​രും ദു​രി​ത​ത്തി​ലാ​ണ്. വ​ന്‍കി​ട വ്യ​വ​സാ​യ യൂ​ണി​റ്റു​ക​ളെ​യും വി​ല​വ​ര്‍ധ​ന ബാ​ധി​ക്കു​ന്നു​ണ്ട്. ഓ​ട്ടോ​ഗ്യാ​സി​ന്‍റെ വി​ല​യും കൂ​ട്ടി.
 
കൊ​വി​ഡി​നു ശേ​ഷം പൊ​തു​ഗ​താ​ഗ​ത മാ​ര്‍ഗ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം മൂ​ല​മു​ള്ള ബു​ദ്ധി​മു​ട്ട് കൂ​ടു​ത​ലാ​യും പ്ര​ക​ട​മാ​കു​ന്ന​ത് ഗ​താ​ഗ​ത മേ​ഖ​ല​യി​ലാ​ണ്. യാ​ത്ര​ക​ള്‍ക്കാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​വ​രു​ടെ ജീ​വി​ത​ച്ചെ​ല​വ് വ​ലി​യ തോ​തി​ല്‍ കൂ​ടി. ഡീ​സ​ല്‍ ചെ​ല​വു കൂ​ടു​ന്ന​തി​നാ​ല്‍ ബ​സ് ഉ​ട​മ​ക​ളും ഓ​ട്ടോ, ടാ​ക്സി ഉ​ട​മ​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കൂ​ലി കൂ​ട്ടി​യാ​ല്‍ ടാ​ക്സി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​നി​യും കു​റ​ഞ്ഞേ​ക്കു​മെ​ന്ന​തി​നാ​ല്‍ ന​ഷ്ടം സ​ഹി​ച്ചും സ​ര്‍വീ​സ് ന​ട​ത്തു​ക​യാ​ണെ​ന്ന് ടാ​ക്സി ഉ​ട​മ​ക​ളും ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​രും പ​റ​യു​ന്നു. ലോ​ക്ഡൗ​ണി​നു മു​ന്‍പു സം​സ്ഥാ​ന​ത്ത് 12,400 ബ​സു​ക​ളു​ണ്ടാ​യി​രു​ന്ന സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 9,800 ബ​സു​ക​ളേ നി​ര​ത്തി​ലു​ള്ളൂ.
   
ഇ​തി​ല്‍ വ​ലി​യൊ​രു ശ​ത​മാ​നം ബ​സു​ക​ളും നി​കു​തി അ​ട​യ്ക്കേ​ണ്ടാ​ത്ത "ജി' ​ഫോം ന​ല്‍കി ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്ധ​ന​വി​ല വെ​ട്ടി​ക്കു​റ​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​തി​ല്‍ 40 ശ​ത​മാ​നം ബ​സു​ക​ളും ഓ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണെ​ന്നു ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു.


വാർത്തകൾ

Sign up for Newsletter



top