21
April 2021 - 5:30 pm IST

Download Our Mobile App

Flash News
Archives

World

Kashmir Border, USA

കശ്മീരിലെ നുഴഞ്ഞുകയറ്റത്തെ അപലപിച്ച് യുഎസ്

Published:05 March 2021

ജമ്മു കശ്മീരിലെ സംഭവവികാസങ്ങൾ അമെരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ ഞങ്ങളുടെ നയത്തിൽ മാറ്റമൊന്നുമില്ല. 2003ലെ വെടിനിർത്തൽ ബാധ്യതകൾ നിറവേറ്റപ്പെടണം.

വാഷിങ്ടൺ: ജമ്മു കശ്മീർ അതിർത്തിയിലെ നിയന്ത്രണ രേഖയിൽ ഭീകരരുടെ നുഴഞ്ഞുകയറ്റത്തെ അപലപിച്ച് യുഎസ്. നിയന്ത്രണ രേഖയിലെ സംഘർഷം കുറയ്ക്കാനും 2003ലെ വെടിനിർത്തൽ കരാർ പാലിക്കാനും എല്ലാവരും തയാറാവണമെന്നും യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് നെഡ് പ്രൈസ് പ്രതിദിന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജമ്മു കശ്മീരിലെ സംഭവവികാസങ്ങൾ അമെരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മേഖലയിലെ ഞങ്ങളുടെ നയത്തിൽ മാറ്റമൊന്നുമില്ല. 2003ലെ വെടിനിർത്തൽ ബാധ്യതകൾ നിറവേറ്റപ്പെടണം. നുഴഞ്ഞുകയറ്റത്തെ ഞങ്ങൾ അപലപിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നേരിട്ടു ചർച്ച നടത്തണം എന്ന യുഎസ് നിലപാട് തുടരുകയാണ്- പ്രൈസ് പറഞ്ഞു.

വെടിനിർത്തൽ കരാർ പാലിക്കാൻ ഇന്ത്യയുടെയും പാക്കിസ്ഥാന്‍റെയും സൈനികതല ഉദ്യോഗസ്ഥർ തമ്മിൽ അടുത്തിടെ നടന്ന ഹോട്ട് ലൈൻ ചർച്ചയിൽ ധാരണയായിരുന്നു. ഈ ധാരണ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യുഎസ് ഇടപെടുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു വക്താവ്. 


വാർത്തകൾ

Sign up for Newsletter



top