21
April 2021 - 5:05 pm IST

Download Our Mobile App

Flash News
Archives

Special

Lion Cub, Viral Video, Video

വഴിതെറ്റിയാൽ സിംഹവും വലയിൽ, രക്ഷിക്കുന്ന വിഡിയൊ വൈറൽ

Published:05 March 2021

ഐഎഫ്എസ് ഉദ്യോഗസ്ഥൻ രമേഷ് പാണ്ഡെ ട്വിറ്ററിൽ പങ്കുവച്ച വിഡിയൊ ദൃശ്യമാണു കൈയടി നേടുന്നത്. ഗീർവനത്തിലെ രജുലയിൽ നിന്നുള്ള ദൃശ്യമെന്നു വിശദീകരിച്ചുകൊണ്ടാണു പാണ്ഡെ ദൃശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രാജ്കോട്ട്: വഴിതെറ്റി വലയിൽ വീണ സിംഹക്കുട്ടിയെ ജീവൻ പണയം വച്ചു വനംവകുപ്പ് ഉദ്യോഗസ്ഥർ  മോചിപ്പിക്കുന്ന വിഡിയൊ ദൃശ്യങ്ങൾ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥൻ രമേഷ് പാണ്ഡെ ട്വിറ്ററിൽ പങ്കുവച്ച വിഡിയൊ ദൃശ്യമാണു കൈയടി നേടുന്നത്. ഗീർവനത്തിലെ രജുലയിൽ നിന്നുള്ള ദൃശ്യമെന്നു വിശദീകരിച്ചുകൊണ്ടാണു പാണ്ഡെ ദൃശ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

""മുരൾച്ച കേട്ടെത്തിയ വനംവകുപ്പ് ജീവനക്കാർ കണ്ടത് വലയിൽ കുടുങ്ങിയ സിംഹക്കുട്ടിയെയാണ്. വസ കഴുത്തിൽ കുരുങ്ങിയാൽ സിംഹത്തിന് അപകടമാണ്.  അതൊഴിവാക്കാൻ സ്വയരക്ഷ പോലും മറന്ന് അവർ സിംഹത്തെ മോചിപ്പിച്ചു. കുടുങ്ങിയ സിംഹത്തിന്‍റെ അമ്മയും മറ്റു സിംഹങ്ങളും സമീപത്തു തന്നെയുണ്ട്. ഏതു നിമിഷവും അവ ആക്രമിക്കാമെന്ന സാധ്യതയും അവഗണിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ഹരിത സേനയ്ക്ക് അഭിവാദ്യങ്ങൾ''- രമേഷ് പാണ്ഡെ കുറിച്ചു

.

യാതൊരു സുരക്ഷാ ഉപകരണങ്ങളുമില്ലാതെ ഒരു വടി മാത്രം ആയുധമാക്കിയാണ് അഞ്ചു പേർ ചേർന്ന് വലയിൽ നിന്നു സിംഹക്കുട്ടിയെ രക്ഷിച്ചത്. വലയിൽ നിന്നു മോചിപ്പിക്കപ്പെട്ട സിംഹക്കുട്ടി ഓടി രക്ഷപെടുന്നതും ദൃശ്യത്തിലുണ്ട്. രമേഷ് പാണ്ഡെ പങ്കുവച്ച വിഡിയൊ ഇതിനകം 28000 തവണ റീട്വീറ്റ് ചെയ്തുകഴിഞ്ഞു.

ലോകത്ത് ഏഷ്യൻ സിംഹങ്ങളുടെ ഏക ആവാസവ്യവസ്ഥയാണ് ഗുജറാത്തിലെ ഗീർവനം. 2020ലെ സെൻസസ് പ്രകാരം 674 സിംഹങ്ങളാണ് ഇവിടെയുള്ളത്.


വാർത്തകൾ

Sign up for Newsletter



top