21
April 2021 - 4:51 pm IST

Download Our Mobile App

Flash News
Archives

Kollywood

chimbu

മാനാട് ഈദ് റിലീസ്

Published:05 March 2021

തമിഴില്‍   നിരവധി   സൂപ്പര്‍  ഹിറ്റുകളൊരുക്കിയ   വെങ്കട്ട്  പ്രഭുവാണ്  ചിത്രത്തിന്‍റെ  സവിധായകന്‍. മെയ് 14 നാണ്   റിലീസ്   തീരുമാനിച്ചിരിക്കുന്നത്. വിക്രം  നായകനാകുന്ന    കോബ്രയും  ഈദ്  റിലീസായി  തീയേറ്ററുകളില്‍  എത്തും  എന്നാണ്   പുറത്തുവരുന്ന   റിപ്പോര്‍ട്ടുകള്‍.

ചിലംബരശന്‍  നായകനാകുന്ന  ഏറ്റവും  പുതിയ   ചിത്രം  മാനാട്    ഈദ്  റിലീസായി  തീയേറ്ററുകളില്‍   എത്തുന്നു. തമിഴില്‍   നിരവധി   സൂപ്പര്‍  ഹിറ്റുകളൊരുക്കിയ   വെങ്കട്ട്  പ്രഭുവാണ്  ചിത്രത്തിന്‍റെ  സവിധായകന്‍. മെയ് 14 നാണ്   റിലീസ്   തീരുമാനിച്ചിരിക്കുന്നത്. വിക്രം  നായകനാകുന്ന    കോബ്രയും  ഈദ്  റിലീസായി  തീയേറ്ററുകളില്‍  എത്തും  എന്നാണ്   പുറത്തുവരുന്ന   റിപ്പോര്‍ട്ടുകള്‍.

ചെന്നൈയുടെ  പശ്ചാത്തലത്തില്‍  പറയുന്ന  പൊളിറ്റിക്കല്‍   ത്രില്ലര്  ചിത്രമാണ്   മാനാട്. ആദ്യമായിട്ടാണ്  ചിലംബരശന്‍  മാനാടിലൂടെ   ഒരു   മുസ്ലീം  കഥാപാത്രമായി   എത്തുന്നത്. കല്യാണി   പ്രിയദര്‍ശന്‍ ആണ്     ചിലംബരശന്‍റെ  നായികയാകുന്നത്. എസ്.ജെസൂര്യയാണ്   വില്ലന്‍   കഥാപാത്രമാകുന്നത്. ഭാരതിരാജ, എസ്.എ ചന്ദ്രശേഖര്‍, പ്രേംജി  അമരന്‍, മനോജ്  തുടങ്ങിയവരാണ്    ചിത്രത്തിലെ  പ്രധാന   കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നത്. യുവന്‍  ശങ്കര്‍  രാജ    പശ്ചാത്തല  സംഗീതമൊരുക്കുന്ന മാനാട് നിര്‍മ്മിക്കുന്നത്  വി.ഹൌസ്  പ്രൊഡക്ഷന്‍സിന്‍റെ  ബാനറില്‍ സുരേഷ്  കാമാച്ചിയാണ്. 

അതേസമയം   പൊങ്കല്‍  റിലീസായി  എത്തിയ  ചിലംബരശന്‍റെ   ഈശ്വരന് ബോക്സോഫീസില്‍  വേണ്ടത്ര  ചലനം  സൃഷ്ട്ടിക്കാന്‍  കഴിഞ്ഞില്ല. വിണ്ണയ്താണ്ടി    വരുവായ, അച്ചം യെന്‍പത് മദമയെടാ  എന്നീ   ചിത്രങ്ങള്‍ക്ക്  ശേഷം    ഗൌതം      മേനോനും    ചിലമ്പരശനും   വീണ്ടും  ഒന്നിക്കുന്ന നദികളിലെ   നീരാടും   സൂര്യന്‍  എന്ന   ചിത്രത്തിന്‍റെ   ചിത്രീകരണം  ഉടന്‍  ആരംഭിക്കും.

ഗൌതം  മേനോന്‍റെ  ജന്മദിനമായ ഫെബ്രുവരി  25 നാണ്    ടൈറ്റില്‍  പോസ്റ്റര്‍  പുറത്ത് വിട്ടതു.  പതിവുപോലെ   എ.ആര്‍   റഹ്മാന്‍  തന്നെയാണ്   ചിത്രത്തിന്  വേണ്ടി  സംഗീതം  ഒരുക്കുന്നത്. ചിലമ്പരശന്‍റെ  47   മത്    ചിത്രമാണിത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top