കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:05 March 2021
തമിഴ് ചിത്രം അരുവിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ഫാത്തിമ സന ഷെയ്ഖ് ആണ് ചിത്രത്തില്‍ നായിക. ഇ.നിവാസ് ആണ് ചിത്രം സംവിധാനം ചെയ്യുക. 2021 പകുതിയോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപകശ്രദ്ധയും നേടിയ ചിത്രമാണ് അരുവി. അരുണ്‍ പ്രഭു പുരുഷോത്തമന് സംവിധാനം ചെയ്ത ചിത്രത്തില്‍ അദിതി ബാലന് ആണ് നായികയായി എത്തിയത്.
എച്ച്ഐവി പോസിറ്റീവായ അരുവി എന്ന കഥാപാത്രമായാണ് അദിതി ചിത്രത്തില്‍ വേഷമിട്ടത്. അദിതിയുടെ അഭിനയ മികവിനും അരുണിന്റെ സംവിധാന മികവിനും ഏറെ പ്രശംസ ലഭിച്ചിരുന്നു. അരുണ്‍ പ്രഭു തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചത്.
അദിതി ബാലന് പുറമെ ചിത്രത്തില്‍ അഞ്ചലി വര്ധന്, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും പ്രധാന വേഷം ചെയ്തു. ബാലതാരമായാണ് ഫാത്തിമ സന ഷെയ്ഖ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
FATIMA SANA SHAIKH IN #TAMIL REMAKE... #FatimaSanaShaikh to star in #Hindi adaptation of #Tamil film #Aruvi... Directed by E Niwas... The film - not titled yet - is produced by Applause Entertainment and Faith Films [Viki Rajani]... Filming begins mid-2021. pic.twitter.com/2JW5GiYVnv
— taran adarsh (@taran_adarsh) March 5, 2021