കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
തിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൾക്ക് സമാനമായ നിര്‍ണായക തീരുമാനങ്ങളുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി. കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ അന്‍പത് ശതമാനം സീറ്റുകള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി നല്‍കുമെന്നതാണ് സുപ്രധാന തീരുമാനം. ഒരു പ്രാവശ്യം മത്സരിച്ചു വിജയിക്കുന്നയാള്‍ പിന്നീട് തുടര്‍ച്ചയായി അതേ മണ്ഡലത്തില്‍ മത്സരിക്കുന്ന പതിവിന് അവസാനമാകുന്നുവെന്ന സൂചനയാണ് ഇന്നലെ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സമിതിയോഗം നല്‍കുന്നത്. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർക്ക് മാനദണ്ഡങ്ങളിൽ ഇളവുണ്ടാകും. രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന നാല്പതംഗ സമിതിയുടെ യോഗത്തില്‍ അംഗങ്ങള്‍ നല്കിയതും ഡിസിസി അധ്യക്ഷന്മാര് നല്കിയതുമായ സ്ഥാനാര്‍ഥി ലിസ്റ്റുകളില്‍ നിന്ന് ചുരുക്കിയെടുത്ത പേരുകള്‍ ഇന്നു ചേരുന്ന സ്ക്രീനിങ് കമ്മിറ്റി പരിശോധിക്കും. തുടര്‍ന്ന് സ്ഥാനാർഥി പട്ടികയുമായി ഒന്‍പതിനോ, പത്തിനോ ഡല്‍ഹിയിലേക്ക് പോകാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഒപ്പം യുഡിഎഫ് ഘടകകക്ഷികളുടെ സീറ്റ് സംബന്ധിച്ച തീരുമാനവും ഉടൻ ഉണ്ടാകും.
പ്രാഥമിക പട്ടിക തയാറായെന്നും ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫിന്റെ പ്രകടന പത്രിക അന്തിമഘട്ടത്തിലാണെന്നും രണ്ടുദിവസത്തിനുള്ളില്‍ പ്രകാശനം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. പത്തംഗസമിതിയില്‍ ശശി തരൂര്‍ ഒഴികെ മറ്റെല്ലാവരും ഇന്നലെ യോഗത്തില്‍ പങ്കെടുത്തു.