21
April 2021 - 5:08 pm IST

Download Our Mobile App

Flash News
Archives

National

India Covid, Covid 19, Coronavirus

10,000 പിന്നിട്ട് മഹാരാഷ്ട്ര, രാജ്യത്ത് പുതിയ കേസുകൾ 18,327

Published:06 March 2021

അഞ്ചു മാസത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് പതിനായിരത്തിലേറെ കേസുകൾ ഒരു ദിവസം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പതിനായിരത്തിന് അടുത്തായിരുന്നു പ്രതിദിന വർധന

ന്യൂഡൽഹി: കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ ആശങ്ക വർധിപ്പിച്ച് മഹാരാഷ്ട്ര. അവസാന 24 മണിക്കൂറിൽ 10,216 പുതിയ കേസുകളാണ് അവിടെ സ്ഥിരീകരിച്ചത്. അഞ്ചു മാസത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് പതിനായിരത്തിലേറെ കേസുകൾ ഒരു ദിവസം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പതിനായിരത്തിന് അടുത്തായിരുന്നു പ്രതിദിന വർധന. ബുധനാഴ്ച 9,855 കേസുകൾ കണ്ടെത്തിയിരുന്നു.

മഹാരാഷ്ട്രയിലെ ഈ വർധന രാജ്യത്തെ മൊത്തം പുതിയ കേസുകളും കൂട്ടി. അവസാന 24 മണിക്കൂറിൽ 18,327 പേർക്കാണ് രാജ്യത്തു കൊവിഡ് സ്ഥിരീകരിച്ചത്. 36 ദിവസത്തിനു ശേഷമാണ് 18,000ൽ കൂടുതൽ കേസുകൾ ഒരു ദിവസം കണ്ടെത്തുന്നതും. തുടർച്ചയായി നാലാം ദിവസവും രാജ്യത്തെ ആക്റ്റിവ് കേസുകൾ വർധിച്ചു. ഇപ്പോൾ 1.80 ലക്ഷത്തിലേറെയായിട്ടുണ്ട്. അവസാന ദിവസം 108 പേരുടെ മരണം കൂടി കൊവിഡ് കണക്കിൽ രേഖപ്പെടുത്തി. ഇതോടെ മരണസംഖ്യ 1,57,656 ആയി. ഇതുവരെ രോഗം ബാധിച്ചവർ 1,11,92,088. ഇതിൽ രോഗമുക്തർ 1,08,54,128. റിക്കവറി നിരക്ക് 96.98 ശതമാനവും മരണനിരക്ക് 1.41 ശതമാനവും. അവസാന ദിവസം 7.51 ലക്ഷത്തിലേറെ സാംപിളുകളാണ് രാജ്യത്തു പരിശോധിച്ചത്.

അവസാന ദിവസത്തെ മരണസംഖ്യയിൽ അമ്പത്തിമൂന്നും മഹാരാഷ്ട്രയിലാണ്. കേരളത്തിൽ 16, പഞ്ചാബിൽ 11 പേർ വീതം മരിച്ചു. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണം 52,393. കഴിഞ്ഞവർഷം ഒക്റ്റോബർ 17ന് 10,259 കേസുകൾ സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് മഹാരാഷ്ട്രയിൽ പതിനായിരത്തിലേറെ കേസുകൾ ദിവസം കണ്ടെത്തുന്നത്. 90,550 സാംപിളുകൾ സംസ്ഥാനത്ത് കഴിഞ്ഞ ദിവസം പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തു ശതമാനത്തിലേറെ. മഹാരാഷ്ട്രയിലെ ആക്റ്റിവ് കേസുകൾ 88,000 പിന്നിട്ടിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top