കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
റോം: കഴിഞ്ഞ വർഷം കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ഘട്ടത്തിൽ മഹാദുരന്തം വിതച്ച ഇറ്റലിയിൽ വീണ്ടും വൈറസ് ഭീതി പടർത്തുന്നു. തുടർച്ചയായി മൂന്നാം ദിവസവും രാജ്യത്ത് ഇരുപതിനായിരത്തിലേറെ പുതിയ കേസുകൾ കണ്ടെത്തിയിരിക്കുകയാണ്. അവസാന ദിവസം 24,036 പേർക്കാണു രോഗം സ്ഥിരീകരിച്ചതെന്ന് ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 30 ലക്ഷം കടന്നു. ഇതു സ്ഥിരീകരിച്ച കണക്കാണ്. യഥാർഥ കേസുകൾ ഇതിനെക്കാളൊക്കെ ഏറെ കൂടുതലാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
ഇംഗ്ലണ്ടിലും ബ്രസീലിലും കണ്ടെത്തിയ പുതിയ വകഭേദങ്ങൾ ഇറ്റലിയിൽ വ്യാപകമായുണ്ട്. ഈ വകഭേദങ്ങളാണ് കേസുകളുടെ എണ്ണം ഗണ്യമായി വർധിപ്പിക്കുന്നത്. അവസാന ദിവസം 297 പേരുടെ മരണം കൂടി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 99,271 ആയിട്ടുണ്ട്. വാക്സിൻ വിതരണം ഇനിയും വേഗത്തിലായിട്ടില്ല രാജ്യത്ത്. 35 ലക്ഷത്തോളം പേർക്കാണ് ഇതുവരെ ഒരു ഡോസെങ്കിലും വാക്സിൻ ലഭിച്ചത്.