കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
രജിഷ വിജയൻ മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ. സ്പോര്‍ട്സ് പശ്ചാത്താലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. രജിഷ വിജയൻ തന്നെയാണ് ടീസറിലെ മുഖ്യ ആകർഷണവും. ചിത്രത്തിനു വേണ്ടിയുള്ള രജിഷയുടെ മേക്കോവറും ശ്രദ്ധ നേടുന്നുണ്ട്. മരിയ ഫ്രാന്‍സിസ് എന്നാണ് ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ടോബിന് തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്ര സംയോജനവും നിര്‍വഹിക്കുന്നു. ഇന്ത്യയിലെ പരമ്പരാഗതമായ ഒരു കായിക മത്സരയിനമാണ് ഖോ ഖോ. പന്ത്രണ്ട് പേരടങ്ങുന്ന ടീമായാണ് ഖോ ഖോ മത്സരം. ഒന്‍പത് പേര് മാത്രമാണ് കളിക്കളത്തിലുണ്ടാവുക. എതിര് ടീമിലെ അംഗങ്ങളെ തൊടുന്ന കബഡിയോട് സാദൃശ്യമുള്ള കളിയാണ് ഖോ ഖോ.