കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
മിഡ്നാപുർ: നന്ദിഗ്രാമിൽ മത്സരിക്കാനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ തീരുമാനത്തോടു പ്രതികരിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. യുദ്ധക്കളത്തിൽ കാണാമെന്നും നാട്ടുകാരിയല്ലാത്ത മമത പരാജയപ്പെട്ടു നന്ദിഗ്രാം വിടേണ്ടിവരുമെന്നും സുവേന്ദു പറഞ്ഞു. പൂർവ മേദിനിപ്പുരിലെ നന്ദിഗ്രാമിൽ നിന്നുള്ള സിറ്റിങ് എംഎൽഎയാണു തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുടെ മുൻ വിശ്വസ്തൻ കൂടിയായ സുവേന്ദു.
മുഖ്യമന്ത്രി ഇവിടെ നിന്നു മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, മിഡ്നാപ്പുരിനുവേണ്ടത് ഈ മണ്ണിന്റെ മക്കളെയാണ്. പുറത്തുനിന്നുള്ളവർ ഇവിടെ വേണ്ട. നമുക്കു യുദ്ധക്കളത്തിൽ കാണാം. മേയ് രണ്ടിനു ഫലം വരുമ്പോൾ നിങ്ങൾ തോറ്റു പുറത്തുപോകേണ്ടിവരും- സുവേന്ദു പറഞ്ഞു.
ഇന്നലെ 291 മണ്ഡലങ്ങളിലെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയപ്പോഴാണ് താൻ നന്ദിഗ്രാമിൽ മത്സരിക്കുമെന്നു മമത പ്രഖ്യാപിച്ചത്. സുവേന്ദു അധികാരിയാകും ഇവിടെ ബിജെപി സ്ഥാനാർഥിയെന്നാണു കരുതുന്നത്.