21
April 2021 - 5:12 pm IST

Download Our Mobile App

Flash News
Archives

National

Karthi Chidambaram, Priyanka Gandhi, Election News

കന്യാകുമാരിയിൽ പ്രിയങ്ക സ്ഥാനാർഥിയാകണം: കാർത്തി ചിദംബരം

Published:06 March 2021

2019ൽ ഇവിടെ നിന്നു വിജയിച്ച എച്ച്. വസന്ത് കുമാർ കൊവിഡ് 19 ബാധിച്ചു മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. വസന്ത്കുമാറിന്‍റെ മകൻ വിജയ് വസന്തിനെയാണു പ്രാദേശിക നേതൃത്വം നിർദേശിച്ചിരിക്കുന്നത്.

ചെന്നൈ: കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി വാദ്‌ര സ്ഥാനാർഥിയാകണമെന്നു കോൺഗ്രസ് എംപി കാർത്തി ചിദംബരം. ഈ ആവശ്യമുന്നയിച്ചു കാർത്തി ചിദംബരം കോൺഗ്രസ് ഹൈക്കമാൻഡിനു കത്തു നൽകി. തമിഴ്നാട്ടിൽ കോൺഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണു കന്യാകുമാരി. 1999ലും 2014ലും ബിജെപി വിജയിച്ചതൊഴിച്ചു നിർത്തിയാൽ കോൺഗ്രസിനൊപ്പം മാത്രമായിരുന്നു രാജ്യത്തിന്‍റെ തെക്കേയറ്റത്തെ മണ്ഡലം. 2019ൽ ഇവിടെ നിന്നു വിജയിച്ച എച്ച്. വസന്ത് കുമാർ കൊവിഡ് 19 ബാധിച്ചു മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. വസന്ത്കുമാറിന്‍റെ മകൻ വിജയ് വസന്തിനെയാണു പ്രാദേശിക നേതൃത്വം നിർദേശിച്ചിരിക്കുന്നത്.

അര നൂറ്റാണ്ടിനുശേഷമാണു കന്യാകുമാരി ലോക്സഭാ ഉപതെരഞ്ഞെടുപ്പിനു സാക്ഷ്യം വഹിക്കുന്നത്. 1969ലായിരുന്നു ഇതിനു മുൻപ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പു നടന്നത്. അന്നു കോൺഗ്രസ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ കെ. കാമരാജാണു വിജയിച്ചത്. 1967ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിരുദുനഗറിൽ നിന്ന് പരാജയപ്പെട്ട കാമരാജിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതായിരുന്നു ആ വിജയം. മുൻ‌ കേന്ദ്രമന്ത്രിയും 2014ൽ ഇവിടെ നിന്നുള്ള എംപിയുമായി പൊൻ രാധാകൃഷ്ണനാണു ബിജെപി സ്ഥാനാർഥി.


വാർത്തകൾ

Sign up for Newsletter



top