21
April 2021 - 4:09 pm IST

Download Our Mobile App

Flash News
Archives

Kerala

sudhakaran

 അമ്പലപ്പുഴയില്‍  ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍

Published:06 March 2021

ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി.സുധാകരനും സീറ്റ് നിഷേധിച്ചതില്‍ ആലപ്പുഴയിലെ പാര്‍ട്ടിയിലെ അണികള്‍ക്കുള്ളില്‍ അമര്‍ഷം ഉണ്ട് . 


ആലപ്പുഴ  : അമ്പലപ്പുഴയില്‍ ജി. സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പുതിയ സ്ഥാനാര്‍ത്ഥി എച്ച്. സലാം എസ്ഡിപിഐക്കാരനെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്. ജി. സുധാകരന് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. 


ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി.സുധാകരനും സീറ്റ് നിഷേധിച്ചതില്‍ ആലപ്പുഴയിലെ പാര്‍ട്ടിയിലെ അണികള്‍ക്കുള്ളില്‍ അമര്‍ഷം ഉണ്ട് . യുഡിഎഫ് സ്വാധീനമുള്ളതും എന്നാല്‍ ഇടത് മുന്നണി തുടര്‍ച്ചയായി വിജയിക്കുകയും ചെയ്തിരുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളാണ് അമ്പലപ്പുഴയും ആലപ്പുഴയും. 


വാർത്തകൾ

Sign up for Newsletter



top