കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
കണ്ണൂർ: പി ജയരാജന് നിയമസഭയിലേക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. ജയരാജന് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ ധീരജ് രാജിവെച്ചു. സിപിഎമ്മിൽ തുടരുമെന്ന് ധീരജ് വ്യക്തമാക്കി. ജയരാജനെ തഴഞ്ഞതിൽ ഇനിയും വലിയ പ്രതിഷേധം ഉയരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വടകരയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട പി ജയരാജൻ മത്സരവേളയിൽ ജില്ലാ സെക്രട്ടറി പദവി രാജിവെച്ചിരുന്നു.
നിലവിൽ സംഘടനാ ചുമതല ഒന്നു ഇല്ലാത്തതിനാൽ പി ജയരാജന് നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി ജയരാജന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തി.
എന്നാൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ജയരാജന് ഇളവ് നൽകേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പി ജെ ആർമി എന്ന ഫെയ്സ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്.