കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
തിരുവനന്തപുരം ;ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്ണൻ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .തനിക്ക് എതിരെ ആരോപണം ഉന്നയിക്കുമ്പോൾ കോടിയേരിയുടെ ഭാര്യ ഐ ഫോൺ ഉപയോഗിക്കുക ആയിരുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു .
കോടിയേരി ഇന്നെങ്കിലും വിളിച്ചു മാപ്പ് പറയുമെന്ന് കരുതിയെന്നും അദ്ദേഹം .തനിക്ക് എതിരെ ഉന്നയിച്ച ആരോപണത്തിൽ എത്ര തവണ ചാനൽ ചർച്ച നടന്നു .ആ പ്രചാരണത്തിനും ചർച്ചകൾക്കും സി പി എം ജനങ്ങളോട് മാപ്പ് പറയണം .കേരളത്തിലെ ഒരു മുഖ്യമന്ത്രി സ്വർണക്കടത്തിന് കൂട്ട് നില്കുന്നു .ഇത് ചരിത്രത്തിൽ തന്നെ ആദ്യമെന്നും അദ്ദേഹം പറഞ്ഞു .മുഖ്യമന്ത്രിക്കും സ്പീക്കർക്കും എതിരെ ആരോപണം ഉന്നയിച്ചപ്പോൾ മാധ്യമങ്ങൾ മൗനം പാലിച്ചുവെന്നും അദ്ദേഹം അഭിപ്രായപെട്ടു .