21
April 2021 - 7:08 pm IST

Download Our Mobile App

Flash News
Archives

Mollywood

mani

കലാഭവൻ മണി വിടപറഞ്ഞിട്ട് അഞ്ച് വർഷം; കണ്ണീരോർമയിൽ ആരാധകരും സിനിമ ലോകവും

Published:06 March 2021

യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണി കലാ കേരളത്തെ കണ്ണീരിലാഴ്ത്തി കാല യവനികക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. നാടൻ പാട്ടിന്‍റെ ശീലുകളിലൂടെയും ശുദ്ധഹാസ്യത്തിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനായിരുന്നു അദ്ദേഹം.

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ നടനായിരുന്നു കലാഭവൻ മണി. യാതൊരു താര പരിവേഷവും കൂടാതെ ജീവിച്ച മണി കലാ കേരളത്തെ കണ്ണീരിലാഴ്ത്തി കാല യവനികക്കുള്ളിൽ മറഞ്ഞിട്ട് ഇന്ന് അഞ്ച് വർഷം തികയുകയാണ്. നാടൻ പാട്ടിന്‍റെ ശീലുകളിലൂടെയും ശുദ്ധഹാസ്യത്തിലൂടെയും മലയാളികളെ പൊട്ടിച്ചിരിപ്പിച്ച നടനായിരുന്നു അദ്ദേഹം.

ചാലക്കുടിയിൽ നിന്നും മിമിക്രി വേദികളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ കലാഭവൻ മണി മലയാളികളുടെ എക്കാലത്തെയും പ്രിയതാരങ്ങളിൽ ഒരാളാണ്. കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെയാണ് കലാരംഗത്ത് മണി സജീവമാകുന്നത്. മണി പാടി നടന്ന പാട്ടുകളൊക്കെയും ഇന്നും പ്രേക്ഷകര്‍ ഏറ്റുപാടാറുണ്ട്.

കോമഡി കഥാപാത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും പില്‍ക്കാലത്ത് സീരിയസായ നായക കഥാപാത്രമായും വില്ലനായും മണി വെള്ളിത്തിരയില്‍ നിറഞ്ഞു നിന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top