കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:06 March 2021
ബാഗ്ദാദ് :അക്രമവും തീവ്രവാദവും അവസാനിപ്പിച്ച് ഇറാഖ് സമാധാനത്തിന്റെ പാതയിലേക്ക് തിരിച്ചുവരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെയാണ് മാര്‍പാപ്പ ബാഗ്ദാദിലെത്തിയത്. ഷിയാ ആത്മീയാചാര്യന് ആയത്തുല്ല അലി അല്‍ സിസ്താനിയുമായുള്ള കൂടിക്കാഴ്ച ഇന്നാണ്. നജാഫിലെത്തുന്ന മാര്‍പാപ്പ, ഊറിലെ സര്‍വമതസമ്മേളനത്തിലും പങ്കെടുക്കും.
പ്രാദേശിക സമയം ഇന്നലെ ഉച്ചക്ക് രണ്ടിന് ബാഗ്ദാദിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഊഷ്മള സ്വീകരണമാണ് ഇറാഖ് ഒരുക്കിയത്. വൈകിട്ട് പ്രസിഡന്റിന്റെ കൊട്ടാരത്തിലെത്തിയ മാര്‍പാപ്പ ഇറാഖ് പ്രസിഡന്റ് ബര്‍ഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമിയുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് ബഗ്ദാദിലെ രക്ഷാമാതാവിന്റെ കത്തീഡ്രലില്‍ വിശ്വാസ സമൂഹം മാര്‍പാപ്പയെ സ്വീകരിച്ചു.