21
April 2021 - 5:44 pm IST

Download Our Mobile App

Flash News
Archives

Travel

is2

കാമുകിക്കായി പിങ്ക് പറുദീസയൊരുക്കി യുവാവ്; എന്നാൽ കാമുകി ചെയ്തത് ഇങ്ങനെ

Published:11 March 2021

2018 മുതൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞു. കഴിഞ്ഞ വർഷം പ്രായമായ മാതാപിതാക്കളെ നോക്കാനായി അദ്ദേഹത്തിന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ ഗ്വാങ്‌ഷോവിൽ ജനിച്ച് വളർന്ന അവന്‍റെ കാമുകി നഗരജീവിതം ഉപേക്ഷിക്കാൻ തയ്യാറായില്ല.

കമിതാക്കളുടെയും വിനോദ സഞ്ചാരികളുടെയും ഇഷ്ട ഇടങ്ങളിൽ ഒന്നാണ് പിങ്ക് പറുദീസാ എന്നറിയപ്പെടുന്ന ചൈനയിലെ ഹെറ്റൗ നഗരം. ഇവിടെ തരിശുഭൂമിയിൽ പൂത്തുലഞ്ഞ് നിൽക്കുന്ന പിങ്ക് പൂക്കളാണ് ഈ പ്രദേശത്തെ കൂടുതൽ വർണശോഭമാക്കുന്നത്. ഈ സ്ഥലത്തിന് പിന്നിൽ ഒരു പ്രണയത്തിന്‍റെ കഥയുണ്ട്. കാഴ്ചയിൽ അതിമനോഹരമാണെങ്കിലും ഈ പിങ്ക് പറുദീസ കൃത്രിമ ചെറി പുഷ്പങ്ങളാൽ അലങ്കരിച്ചിരിക്കുന്നതാണ്. ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ സിയാവോ സൂങ് എന്ന യുവാവാണ് ഈ പിങ്ക് പറുദീസയ്ക്ക് പിന്നിൽ.

തന്‍റെ മുൻ കാമുകിയുടെ പ്രണയം തിരിച്ചുപിടിക്കാൻ സിയാവോ സൂ ഒരു ലക്ഷത്തോളം യുവാൻ ചെലവിട്ടാണ് അത് നിർമ്മിച്ചത്. ഒരു മാസത്തിനുളളിൽ തന്‍റെ ഗ്രാമത്തിനടുത്തുള്ള ഒരു തരിശുഭൂമിയെ കൃത്രിമ ചെറി പുഷ്പവൃക്ഷങ്ങൾ കൊണ്ട് അലങ്കരിച്ചും, ഊഞ്ഞാലും റിവർ റോക്ക് പോലുള്ള മറ്റ് ക്രമീകരണങ്ങൾ ഒരുക്കിയും ഒരു ഫെയറിടെയിൽ ലവ് ഐലൻഡാക്കി അദ്ദേഹം മാറ്റി. ഗ്വാങ്‌ഷോ നഗരത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് 30 -കാരനായ സിയാവോ സൂ തന്‍റെ മുൻ കാമുകിയെ കണ്ടുമുട്ടിയത്.

2018 മുതൽ ഇരുവരും ഒരുമിച്ച് കഴിഞ്ഞു. കഴിഞ്ഞ വർഷം പ്രായമായ മാതാപിതാക്കളെ നോക്കാനായി അദ്ദേഹത്തിന് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. എന്നാൽ ഗ്വാങ്‌ഷോവിൽ ജനിച്ച് വളർന്ന അവന്‍റെ കാമുകി നഗരജീവിതം ഉപേക്ഷിക്കാൻ തയ്യാറായില്ല. മാത്രമല്ല അവളുടെ കുടുംബവും  ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നതിനെ അംഗീകരിച്ചില്ല. അങ്ങനെ അവർ വേർപിരിഞ്ഞു. എന്നാൽ സിയാവോയെ സംബന്ധിച്ചിടത്തോളം അങ്ങനെ പെട്ടെന്ന് എല്ലാം അവസാനിപ്പിക്കാൻ സാധിച്ചില്ല. തന്‍റെ മുൻ പങ്കാളിയെ അദ്ദേഹം അപ്പോഴും സ്നേഹിച്ചു കൊണ്ടിരുന്നു. അവളെ മറക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

അവളോടുള്ള തന്‍റെ സ്നേഹം തുറന്ന് കാണിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ കഴിഞ്ഞ വർഷം ഡിസംബർ 20 ന്, തന്‍റെ വീടിനടുത്തുള്ള തടാകക്കരയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന തരിശുഭൂമിയെ തന്‍റെ സ്നേഹത്തിന്‍റെ ഒരിക്കലും മരിക്കാത്ത പ്രതീകമാക്കി മാറ്റാൻ അദ്ദേഹം തീരുമാനിച്ചു.  നാട്ടുകാരും അദ്ദേഹത്തിന്‍റെ അധ്വാനത്തിൽ പങ്കുചേർന്നു. അദ്ദേഹം പണിതു തുടങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ നാട്ടുകാർ അതിനെ ലവ് ഐലന്‍റ് എന്ന് വിളിക്കാൻ തുടങ്ങി. ജോലികൾ  പൂർത്തിയാക്കിയ ശേഷം മുൻ കാമുകിക്ക് അദ്ദേഹം അതിന്‍റെ ഫോട്ടോകൾ അയച്ചു കൊടുത്തു.

അവൾക്കു വേണ്ടിയാണ് ഇതെല്ലാം ചെയ്തതെന്ന് അദ്ദേഹം അവളെ അറിയിച്ചു. അത് കണ്ട് അവൾക്ക് മതിപ്പു തോന്നിയെങ്കിലും, അവൻ പ്രതീക്ഷിച്ച രീതിയിലല്ല അവൾ പ്രതികരിച്ചത്. നിങ്ങളുടെ ആത്മാർത്ഥമായ സമർപ്പണത്തിന് നന്ദി. എന്നെക്കാൾ മികച്ച ഒരാളെ നിങ്ങൾക്ക് കിട്ടും- അവൾ എഴുതി. എന്നാൽ അതു നശിപ്പിക്കാൻ അദ്ദേഹം തയാറായില്ല.

അങ്ങനെ നാട്ടുകാരും സന്ദർശകരും അതിന്‍റെ ഫോട്ടൊയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കിട്ടു. അതോടെ  വിദൂരത്തു നിന്നു പോലും കമിതാക്കൾ ഇത് കാണാൻ വരാൻ തുടങ്ങി. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിയാവോയുടെ പിങ്ക് ദ്വീപ് എണ്ണമറ്റ ഫോട്ടൊഷൂട്ടുകൾക്കും നിരവധി വിവാഹ ചടങ്ങുകൾക്കും വേദിയായി. 

 


വാർത്തകൾ

Sign up for Newsletter



top