Published:12 March 2021
പാട്ടുകാരിയായെത്തി ഇപ്പോൾ അഭിനേതാവായും അവതാരകയായും വ്ലോഗറായുമെല്ലാം തിളങ്ങുകയാണ് റിമി ടോമി. ഏവരേയും അത്ഭുതപ്പെടുത്തിയ മേക്കോവറായിരുന്നു റിമി അടുത്ത കാലത്ത് നടത്തിയത്. ഫിറ്റ്നസിനായി തുടങ്ങിയ വ്യായാമത്തിലൂടെ ഭാരം കുറച്ച് വൻ മേക്കോവറാണ് താരം നടത്തിയത്. ഇതിന്റെ രഹസ്യം വര്‍ക്കൗട്ട് മാത്രമാണെന്നും റിമി തുറന്നു പറഞ്ഞിരുന്നു.
എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം യോഗയുമുണ്ടെന്ന് പറയുകയാണ് റിമിയിപ്പോൾ. യോഗ എന്നത് വെറുമൊരു കലാപ്രകടനമല്ലെന്നും മനോഹരമായൊരു ജീവിതരഹസ്യം കൂടിയാണെന്നും റിമി സോഷ്യൽ മീഡിയയിൽ കുറിച്ചു.
റിമിയുടെ കുറിപ്പ്...
യോഗ എന്നത് ഒരു കലാപ്രകടനം എന്നതിലുപരിയായി ഒരു ജീവിത രീതിയാണ്. ഒരു വ്യക്തിയുടെ ജന്മാന ഉള്ള കഴിവുകളെ ഉത്തേജിപ്പിക്കാനുള്ള ഒരു രഹസ്യവുമാണെന്ന് പറയാം. യോഗ ആളുകളുടെ മനസിനേയും ശരീരത്തേയും വീണ്ടെടുക്കുകയാണ് ചെയ്യാറുള്ളതെന്ന് പറയാം. തികഞ്ഞ പ്രചോദനം നല്കുന്ന പരിശീലകയുടെ കീഴില്‍ യോഗ പരിശീലിക്കാന്‍ സാധിച്ചെന്നതില്‍ ഞാന്‍ ഭാഗ്യവതിയുമാണ്. ശരിക്കു പറഞ്ഞാല്‍ താര സുദര്ശന് എന്റെ പരിശീലക എന്നതിലുപരിയായുള്ള ആളാണ്. യോഗയുടെ അനന്തമായ സാധ്യതകളിലൂടെ എന്നെ ഗവേഷണം ചെയ്യാന്‍ പഠിപ്പിക്കുന്ന ഒരു മികച്ച കൂട്ടുകാരി കൂടിയാണ് താര. യോഗയുടെ ശാന്തത നിങ്ങളും അനുഭവിച്ചറിയാന്‍ ശ്രമിക്കുക.