കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:15 March 2021
ഐലീഗ് കിരീടം ലക്ഷ്യം വെച്ച് കളിക്കുന്ന ഗോകുലം കേരളക്ക് നിർണായക മത്സരത്തിൽ പോയിന്റ് നഷ്ടപ്പെട്ടു. ഇന്ന് റിയൽ കാശ്മീരിനെ നേരിട്ട ഗോകുലം കേരള ഒരു സമനിലയുമായാണ് കളി അവസാനിപ്പിച്ചത്. 1-1 എന്ന സ്കോറിനാണ് മത്സര അവസാനിച്ചത്. കളി ആരംഭിച്ച് 13ആം മിനുട്ടിൽ തന്നെ ഇന്ന് റിയൽ കാശ്മീർ മുന്നിൽ എത്തി. ഗോകുലം ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ബാസിത് അഹമ്മദ് ആണ് ഗോകുലത്തിന് ലീഡ് നൽകിയത്.
ഒരു പെനാൾട്ടിയിലൂടെ 24ആം മിനുട്ടിൽ തന്നെ ഗോളിന് മറുപടി നൽകാൻ ഗോകുലത്തിനായിം 24ആം മിനുട്ടിൽ ആന്റ്വി ആണ് ഗോകുലത്തിന് സമനില നൽകിയത്. കളിയിൽ ഉടനീളം വിജയ ഗോലീനായി ശ്രമിച്ചു എങ്കിലും ഗോകുലം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഈ സമനില ചർച്ചിലിനെ പിടിക്കാം എന്ന ഗോകുലത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടിയായി. 23 പോയിന്റാണ് ഗോകുലം കേരളക്ക് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച ചർച്ചിൽ 25 പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുന്നു. 25 പോയിന്റ് തന്നെയുള്ള ട്രാവു ആണ് രണ്ടാമത്. ലീഗിൽ ഗോകുലം കേരളക്ക് ഇനി രണ്ട് മത്സരങ്ങൾ മാത്രമെ ബാക്കിയുള്ളൂ.