21
April 2021 - 5:21 pm IST

Download Our Mobile App

Flash News
Archives

Analysis

Centre cities

മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ൾ വി​ക​സ​ന​ക്കു​തി​പ്പി​ൽ

Published:20 March 2021

വ​ർ​ധി​ച്ചു വ​രു​ന്ന വ​രു​മാ​ന സ്രോ​ത​സു​ക​ളും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച നേ​ട്ട​ങ്ങ​ളും മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളെ (ട​യ​ർII ന​ഗ​ര​ങ്ങ​ൾ) അ​തി​വേ​ഗ വ​ള​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്ന് ആം​ബി​റ്റ് ക്യാ​പി​റ്റ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

കൊ​ച്ചി: വ​ർ​ഷ​ങ്ങ​ളാ​യി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലും ഉ​പ​ഭോ​ഗ​ത്തി​ലും മു​ന്നി​ലു​ള്ള വ​ൻ മെ​ട്രൊ ന​ഗ​ര​ങ്ങ​ളെ പി​ന്ത​ള്ളി മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ൾ വി​ക​സ​ന കു​തി​പ്പി​ൽ. വ​ർ​ധി​ച്ചു വ​രു​ന്ന വ​രു​മാ​ന സ്രോ​ത​സു​ക​ളും സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ മി​ക​ച്ച നേ​ട്ട​ങ്ങ​ളും മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളെ (ട​യ​ർII ന​ഗ​ര​ങ്ങ​ൾ) അ​തി​വേ​ഗ വ​ള​ർ​ച്ച​യി​ലേ​ക്ക് ന​യി​ക്കു​ന്നു​വെ​ന്ന് ആം​ബി​റ്റ് ക്യാ​പി​റ്റ​ലി​ന്‍റെ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. 

മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളി​ൽ ഉ​പ​ഭോ​ഗ വ​ള​ർ​ച്ച​യെ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളി​ലെ വ​രു​മാ​നം മെ​ട്രൊ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വേ​ഗ​ത്തി​ൽ വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും, മ​റ്റു ചെ​റി​യ ന​ഗ​ര​ങ്ങ​ളെ​ക്കാ​ൾ ഇ​ര​ട്ടി വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ന്യൂ​ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ്, പൂ​നെ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ലെ എ​ട്ട് മി​ക​ച്ച മെ​ട്രൊ ന​ഗ​ര​ങ്ങ​ൾ. നാ​സി​ക്, ഗു​വ​ഹ​ത്തി, ഇ​ൻ​ഡോ​ർ, ഛണ്ഡി​ഗ​ഡ്, ല​ക്‌​നൗ, റാ​യ്പൂ​ർ, നാ​ഗ്പു​ർ തു​ട​ങ്ങി​യ 15 ന​ഗ​ര​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലു​ള്ള​ത്. വി​വി​ധ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ൾ മ​റ്റു​ള്ള​വ​രേ​ക്കാ​ൾ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​യ്ക്കു​ന്നു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള അ​തി​വേ​ഗ മു​ന്നേ​റ്റ​ത്തി​ലും ഈ ​ന​ഗ​ര​ങ്ങ​ൾ ഉ​ന്ന​ത വ​ള​ർ​ച്ചാ​നി​ര​ക്ക് കാ​ണി​ക്കു​ന്നു​ണ്ട്. ഈ ​ന​ഗ​ര​ങ്ങ​ളി​ലെ വ്യോ​മ​ഗ​താ​ഗ​ത​ത്തി​ലു​ണ്ടാ​യ കു​തി​പ്പ്‌ ഇ​ത് വ്യ​ക്ത​മാ​ക്കു​ന്നു. 

2015 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യി​ലെ മ​റ്റു ന​ഗ​ര​ങ്ങ​ളി​ലെ വ്യോ​മ​ഗ​താ​ഗ​ത വ​ള​ർ​ച്ചാ​നി​ര​ക്ക് 13 മു​ത​ൽ 19 ശ​ത​മാ​നം വ​രെ​യാ​ണ്. എ​ന്നാ​ൽ മ​ധ്യ​നി​ര ന​ഗ​ങ്ങ​ളി​ൽ ഇ​ത് 21 ശ​ത​മാ​ന​മാ​ണ്. കി​ഴ​ക്ക​ൻ ന​ഗ​ര​ങ്ങ​ളാ​യ റാ​ഞ്ചി, പാ​റ്റ്ന, ബാ​ഗ്ഡോ​ഗ്ര, സി​ലി​ഗു​രി, ഗു​വ​ഹ​ത്തി എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. വ​ള​ർ​ച്ചാ​നി​ര​ക്ക് നി​ർ​ണ​യി​ക്കു​ന്ന മ​റ്റു സൂ​ച​ക​ങ്ങ​ളാ​യ തൊ​ഴി​ൽ, പ​ണ​പ്പെ​രു​പ്പം, ഭ​വ​ന വി​ല തു​ട​ങ്ങി​യ​വ​യി​ലും മ​റ്റു ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളി​ൽ അ​തി​വേ​ഗ വ​ള​ർ​ച്ച​യു​ണ്ടാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പം തു​ട​രു​ന്ന​ത് വി​ത​ര​ണ​ത്തി​ൽ ക​വി​ഞ്ഞ് ഡി​മാ​ൻ​ഡ് ഉ​ണ്ടെ​ന്നു​ള്ള​തി​ന്‍റെ സൂ​ച​ന​യാ​ണ്. ഇ​ന്ത്യ​യി​ലെ മ​ധ്യ​നി​ര ന​ഗ​ര​ങ്ങ​ളി​ൽ ഒ​രു വ്യ​ക്തി​യു​ടെ വ​രു​മാ​നം ഏ​ക​ദേ​ശം 6000 ഡോ​ള​ർ ആ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മ​റ്റു ചെ​റി​യ ന​ഗ​ര​ങ്ങ​ളി​ലെ വ​രു​മാ​ന​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യാ​ണ്. രാ​ജ്യ​ത്തെ മെ​ട്രൊ ന​ഗ​ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് 30 മു​ത​ൽ 40 ശ​ത​മാ​നം വ​രെ കു​റ​വാ​ണി​ത്. ഈ ​ഘ​ട​ക​ങ്ങ​ളെ​ല്ലാം ഉ​പ​ഭോ​ഗ വ​ള​ർ​ച്ച​യു​ടെ സാ​ധ്യ​ത​ക​ളി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top