കൊവിഡ് വ്യാപനം: മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ
പ്രതിദിന മരണം 2,000 കടന്നു, ദിവസം രോഗികൾ മൂന്നു ലക്ഷത്തിനടുത്ത്
സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം
മുംബൈയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നു; 22 രോഗികൾ മരിച്ചു
Published:26 March 2021
അശ്വതി : കീഴ്ജീവനക്കാര്‍ വരുത്തിവെച്ച അബദ്ധം തിരുത്തുവാന്‍ അഹോരാത്രം പ്രവൃത്തിയ്ക്കും . പ്രയത്നങ്ങള്‍ക്ക് പൂര്ണ്ണഫലമുണ്ടാവുകയില്ല. തൊഴില്‍മേഖലകളോട് ബന്ധ പ്പെട്ട യാത്ര വിഫലമാകും.
ഭരണി : അപകീര്‍ത്തി ഒഴിവാക്കുവാന്‍ അധികാരസ്ഥാനം ഒഴിയും. നിസ്സാരകാര്യങ്ങള്‍ക്കു പോലും അകാരണതടസ്സങ്ങള് അനുഭവപ്പെടും. ഔദ്യോഗികമായ യാത്രകള്‍ മാറ്റിവെ യ്ക്കും.
കാര്‍ത്തിക: വിദഗ്ദ്ധോപദേശം സ്വീകരിയ്ക്കാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. അസൂയാലുക്കളുടെ കുപ്രചരണത്താല്‍ മനോവിഷമം തോന്നും. അനുവദിച്ച സംഖ്യ ലഭിയ്ക്കുവാന്‍ കക്ഷിരാഷ്ട്രീയക്കാരുടെ സഹായം തേടും.
രോഹിണി : ശിരോരോഗപീഢകളാല് അസ്വാസ്ഥ്യം അനുഭവപ്പെടും. സാമ്പത്തിക ഇടപാടുകളില്‍ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് വിധേയനാകും.
മകയിരം : സഹപ്രവര്‍ത്തകരുടെ നിസ്സഹകരണത്താല്‍ മനോവിഷമമുണ്ടാകും. വാത-നാ ഡീരോഗ പീഢകള്‍ക്ക് ആയ്യുര്വ്വേദചികിത്സ തുടങ്ങിവെയ്ക്കും. അപകീര്‍ത്തി ഒഴിവാക്കു വാന്‍ നേതൃത്വസ്ഥാനം ഉപേക്ഷിയ്ക്കും.
തിരുവാതിര : സഹപ്രവര്‍ത്തകര്‍ക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരും. ഏറ്റെടു ത്ത ദൌത്യം വിജയപഥത്തിലെത്തിയ്ക്കുവാന്‍ സാധിയ്ക്കും. അനുചിതപ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞുമാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും.
പുണര്‍തം : തൊഴില്‍മേഖലകളോട് ബന്ധപ്പെട്ട് ദൂരയാത്രയും ചര്‍ച്ചകളും വേണ്ടിവരും. സംയുക്ത സംരംഭത്തില്‍ നിന്നും പിന്മാറി സ്വന്തമായി വ്യാപാരം തുടങ്ങുവാന്‍ തീരുമാനി യ്ക്കും.ക്ലേശകരമായ സാഹചര്യങ്ങള്‍ നിഷ്പ്രയാസം തരണം ചെയ്യും.
പൂയ്യം : സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാനിടവരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. പറ യുന്ന വാക്കുകള്‍ ഫലപ്രദമായിത്തീരും.
ആയില്യം : ആഗ്രഹിച്ച വിദേശഉദ്യോഗത്തിന് നിയമനാനുമതി ലഭിയ്ക്കും. പുതിയ വ്യാപാര വിപണന മേഖലകള്‍ തുടങ്ങുന്നതിനെപ്പറ്റി പുനരാലോചിയ്ക്കും. ദമ്പതികളുടെ ആ ഗ്രഹങ്ങള്‍ സഫല മാകും.
മകം : സംതൃപ്തിയുള്ള കാര്യങ്ങള്‍ നിഷ്ക്കര്ഷയോടു കൂടി ചെയ്തു തീര്‍ക്കും. സന്താന ങ്ങളോടൊപ്പം താമസിയ്ക്കുവാന്‍ അന്യദേശ-വിദേശയാത്ര പുറപ്പെടും. വിശേഷപ്പെട്ട ദേ വാലയദര്ശനം നടത്തുവാനിടവരും.
പൂരം : ചിരകാലാഭിലാഷപ്രാപ്തിയായ വിദേശയാത്ര സഫലമാകും. നിഷേധാത്മകമായ പ്രവൃത്തികളില്‍ നിന്നും പിന്മാറുകയാണു നല്ലത്. പുതിയ പാഠ്യപദ്ധതിയില്‍ ചേരും.
ഉത്രം : പ്രയത്നഫലാനുഭവത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ വാഹനം വാങ്ങു വാന്‍ തീരുമാനിയ്ക്കും. വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും.
അത്തം : നിസ്സാരകാര്യങ്ങള്‍ക്ക് ഉണ്ടാകാവുന്ന തര്‍ക്കങ്ങളില്‍ നിന്നും നിരുപാധികം പിന്മാറണം. ആത്മവിശ്വാസക്കുറവിനാല്‍ പുതിയ സംരംഭങ്ങളില്‍ നിന്നും പിന്മാറും. ഉദര- നീര്‍ദ്ദോഷ രോഗങ്ങളാല്‍ അവധിയെടുക്കും.
ചിത്ര : കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത പ്രവൃത്തികള്‍ക്ക് അകാരണതടസ്സം ഉണ്ടാകും. അനുദിനം വര്‍ദ്ധിച്ചുവരുന്ന ചെലവിനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പല പ്രകാരത്തിലും അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിനാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.
ചോതി : നവദമ്പതികളെ ആശീര്വദിയ്ക്കുവാനവസരമുണ്ടാകും. നിലവിലുള്ളതിനു പുറമെ മറ്റൊരു ഗൃഹം വാങ്ങുവാന്‍ തയ്യാറാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും.
വിശാഖം : ആസൂത്രിതപദ്ധതികളില്‍ അനുകൂലസാഹചര്യമുണ്ടാകും. സര്‍വ്വര്‍ക്കും സ്വീ കാര്യമായ നി ലപാട് അംഗീകരിയ്ക്കുവാന്‍ തയ്യാറാകും. പുത്ര പൌത്രാദിസംരക്ഷണ ത്തിനായി അന്യദേശയാത്ര പുറപ്പെടും.
അനിഴം : ജനമദ്ധ്യത്തില്‍ പരിഗണന ലഭിയ്ക്കും. ഇന്‍ര്‍വ്യൂ, പരീക്ഷ തുടങ്ങിയവയില്‍ തൃപ്തിയോടു കൂടി അവതരിപ്പിയ്ക്കുവാന്‍ സാധിയ്ക്കും. പ്രവര്‍ത്തനമേഖലകളില്‍ പുതിയ ആശയം ഉത്ഭവിയ്ക്കും.
തൃക്കേട്ട : ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. അപവാദാരോപണങ്ങളില്‍ നിന്നും കുറ്റവിമുക്തനാകും. ഉല്പന്നങ്ങള്ക്ക് ഗുണനിലവാരം വര്‍ദ്ധിപ്പിയ്ക്കുവാന്‍ വ്യവസായം ന വീകരി യ്ക്കുവവാന് തീരുമാനിയ്ക്കും.
മൂലം : നിരവധി കാര്യങ്ങള്‍ നിഷ്കര്‍ഷയോടു കൂടി ചെയ്തു തീര്‍ക്കുവാന്‍ സാധിയ്ക്കും. തൃപ്തിയായ ഗൃഹം വാങ്ങുവാന്‍ തയ്യാറാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരാടം : പരസ്പരധാരണയോടു കൂടി സുഹൃത്തുക്കളുമായി ചേര്‍ന്ന് പുതിയ കര്മ്മമേഖ ലകള്‍ക്ക് ധാരണയാകും. അസാധ്യമെന്ന് തോന്നുന്ന പലതും ഈശ്വരപ്രാര്‍ത്ഥനകളാല്‍ സാദ്ധ്യമാകും. ഏറ്റെടുത്ത ദൌത്യം വിജയപഥത്തിലെത്തിയ്ക്കുവാന്‍ സാധിയ്ക്കും.
ഉത്രാടം : മതപരമായ കാര്യങ്ങളില്‍ വിമുഖത ഉണ്ടാകും. ദേഹാസ്വാസ്ഥ്യത്താല്‍ ഔദ്യോഗികമായ യാത്ര മാറ്റിവെയ്ക്കും. വിശ്വാസയോഗ്യമല്ലാത്ത പ്രവൃത്തികളില്‍ നിന്നും യുക്തിപൂര്‍വ്വം പിന്മാറും.
തിരുവോണം : സംതൃപ്തിയുള്ള വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും . വിദേശത്ത് സ്ഥിരതാമസമാക്കുന്നതിനുള്ള അനുമതി ലഭിയ്ക്കും. പുത്ര-പൌത്രാദി സംരക്ഷണത്തില്‍ ആശ്വാസവും ആത്മാഭിമാനവും തോന്നും.
അവിട്ടം : പരസ്പരവിരുദ്ധമായ പ്രവൃത്തികളില്‍ നിന്നും പിന്മാറുവാന് തീരുമാനിയ്ക്കും. പദ്ധതി ആസൂത്രണങ്ങളില്‍ കാര്യപ്രസക്തമായ പങ്കു വഹിയ്ക്കുവാന്‍ സാധിയ്ക്കും. മോ ഹനവാക്ദാനങ്ങളിലകപ്പെടരുത്.
ചതയം : ആരോഗ്യം തൃപ്തികരമായിരിയ്ക്കും. ഗുണമുള്ള കാര്യങ്ങളില്‍ ആത്മാര്‍ത്ഥമാ യി പ്രവൃത്തിയ്ക്കും. തൊഴില്‍മേഖലകളില്‍ അനുകൂലമായ പരിവര്‍ത്തനങ്ങള്‍ കൈവ രും.
പൂരോരുട്ടാതി : അര്‍ത്ഥവത്തായ വാക്കുകള്‍ അനുകൂലസാഹചര്യങ്ങള്ക്കു വഴിയൊരു ക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. മംഗളവേളയില്വെച്ച് ബന്ധുക്കളെ കാണുവാനിട വരും.
ഉത്രട്ടാതി : ഗുരുതുല്യരായവരില് നിന്നും ആശീര്‍വാദമുണ്ടാകും. ഭരണസംവിധാനം മാറിയതിനാല്‍ ഉദ്യോഗത്തില്‍ നിന്നും രാജി വെയ്ക്കുവാന്‍ തീരുമാനിയ്ക്കും. പാരമ്പര്യ പ്രവൃത്തികളില്‍ വ്യാപൃതനാകുന്നതിനാല്‍ ആശ്വാസം തോന്നും.
രേവതി : സമൂഹത്തില്‍ ഉന്നതരുമായി സൌഹൃദബന്ധത്തിലേര്പ്പെടുവാനവസരമുണ്ടാകും. ദീര്ഘകാലസുരക്ഷാപദ്ധതികളില് പണം നിക്ഷേപിയ്ക്കും. മംഗളകര്‍മ്മങ്ങളില്‍ പ ങ്കെടുക്കുവാനിടവരും.